നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കം; വിവാദ വിഷയങ്ങളില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചക്ക് ഇന്ന് നിയമസഭയില്‍ തുടക്കമാകും. നയപ്രഖ്യാപന പ്രസംഗം പൂര്‍ണമായി വായിക്കാന്‍ തയ്യാറാകാതിരുന്ന ഗവര്‍ണര്‍ക്കെതിരെ ഭരണപക്ഷം ആക്രമണം കടുപ്പിക്കും. നയപ്രഖ്യാപന പ്രസംഗം വെറും…

ബംഗാളിനുള്ള കേന്ദ്ര ഫണ്ട് കുടിശിക ഉടന്‍ നല്‍കണം; സമരം തുടങ്ങുമെന്ന മുന്നറിയിപ്പുമായി മമത

കേന്ദ്ര സര്‍ക്കാരിനെതിരേ സമരത്തിനൊരുങ്ങി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. ബംഗാളിനുള്ള കേന്ദ്ര ഫണ്ട് കുടിശിക ഏഴ് ദിവസത്തിനുള്ളില്‍ നല്‍കിയില്ലെങ്കില്‍ സമരം ആരംഭിക്കുമെന്നാണ് മുന്നറിയിപ്പ്.…

എന്‍ഡിഎ കേരള പദയാത്രയ്ക്ക് ഇന്ന് തുടക്കം; ഒരു മാസത്തെ പര്യടനം കെ സുരേന്ദ്രന്‍ നയിക്കും

എന്‍ഡിഎ കേരള പദയാത്ര ഇന്ന് തുടങ്ങും. കാസര്‍കോട് നിന്ന് തുടങ്ങുന്ന പദയാത്ര ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കും. കാസര്‍കോട്, താളിപ്പടപ്പ് മൈതാനിയില്‍ വൈകീട്ട് മൂന്നിനാണ്…

റിപ്പബ്ലിക് ദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ചത് കരാറുകാരന്റെ വാഹനത്തില്‍; മന്ത്രി റിയാസിന് വിമര്‍ശനം

റിപ്പബ്ലിക് ദിന പരേഡില്‍ പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിച്ചതു കരാറുകാരന്റെ വാഹനത്തിലെന്ന് വിമര്‍ശനം. മാവൂരിലെ കൈരളി കണ്‍സ്ട്രക്ഷന്‍സിന്റെ വാഹനത്തിലാണ് മന്ത്രി…

ലോക്‌സഭാ തെരഞ്ഞെടുപ്പിന് തുടക്കമിട്ട് ബിജെപി; പ്രചാരണ വിഡിയോയില്‍ അയോധ്യയും ചന്ദ്രയാനും ജി 20യും

2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചാരണത്തിന് തുടക്കംകുറിച്ച്‌ ബിജെപി.ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയാണ് പ്രധാനമന്ത്രിയുടെ വെർച്യുല്‍ സാന്നിധ്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്. ബിജെപി തെരഞ്ഞെടുപ്പിനായി ഒരു…

ഗ്യാന്‍വാപി പള്ളിയുടെ സ്ഥാനത്ത് ഒരു ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്

മസ്ജിദ് നിര്‍മ്മിക്കുന്നതിന് മുമ്ബ് ഗ്യാന്‍വാപി പള്ളിയുടെ സ്ഥാനത്ത് ഒരു ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബിന്റെ ഭരണകാലത്ത് പതിനേഴാം…

ഉണ്ണി മുകന്ദൻ പത്തനംതിട്ടയില്‍..പിടി ഉഷയും പരിഗണനയിലെന്ന്

ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്തുവിലകൊടുത്തും കേരളത്തില്‍ നേട്ടമുണ്ടാക്കാനുള്ള തന്ത്രം മെനയുകയാണ് ബി ജെ പി. ശക്തരായ സ്ഥാനാർത്ഥികളെ ഇറക്കിയാല്‍ നേട്ടം കൊയ്യാമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. തൃശൂരില്‍ സുരേഷ് ഗോപിക്ക്…

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുമെന്ന് കേരളം

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിർമിക്കുമെന്ന് നിയമസഭയിലെ സർക്കാരിന്റെ നയപ്രഖ്യാപനം. പുതിയ ഡാം നിർമിക്കുകയെന്നതാണ് മുല്ലപ്പെരിയാറില്‍ ഏക പരിഹാര മാർഗമെന്നും തമിഴ്നാടുമായി രമ്യമായി പരിഹരിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും…

ജയ്ഷ്, ലഷ്കര്‍ ഭീകരരെ വധിച്ചത് ഇന്ത്യയാണെന്ന് പാക്കിസ്ഥാൻ

ജയ്ഷ്-ഇ-മുഹമ്മദ് ഭീകരൻ ഷാഹിദ് ലത്തീഫ്, ലഷ്കർ-ഇ-തൊയ്ബ ഭീകരൻ റിയാസ് അഹമ്മദ് എന്നിവരെ പാക്കിസ്ഥാനില്‍വച്ച്‌ കൊലപ്പെടുത്തിയത് ഇന്ത്യൻ ഏജന്‍റുമാരാണെന്ന് ആരോപിച്ച്‌ പാക്കിസ്ഥാൻ. പാക് വിദേശകാര്യ സെക്രട്ടറി സൈറസ് സജ്ജാദ്…

കിഫ്ബി – മസാല ബോണ്ട് അന്വേഷണ കുരുക്കില്‍ തോമസ് ഐസക്ക്

ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ സംസ്ഥാന സർക്കാർ പുറത്തിറക്കിയ കിഫ്‌ബി മസാല ബോണ്ട്‌ കേസില്‍ മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്കിനെതിരെ കേന്ദ്ര അന്വേഷണ ഏജൻസി പിടി മുറുക്കിയത്…

പൂച്ചെണ്ട് നല്‍കിയ മുഖ്യമന്ത്രിയുടെ മുഖത്ത് പോലും നോക്കിയില്ല; നയ പ്രഖ്യാപനം ഒരു മിനിറ്റില്‍ അവസാനിപ്പിച്ച്‌ ഗവര്‍ണര്‍

സര്‍കാരിനോടുള്ള പ്രതിഷേധം പ്രകടമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 15-ാം കേരള നിയമസഭയുടെ 10-ാം നിയമസഭാ സമ്മേളനത്തിലെ നയ പ്രഖ്യാപന പ്രസംഗം ഒരു മിനിറ്റില്‍ അവസാനിപ്പിച്ച്‌ ഗവര്‍ണര്‍…

സൗദി, രാജ്യത്ത് മദ്യശാലകള്‍ തുറക്കാൻ തീരുമാനം

ചരിത്രത്തിലാദ്യമായി തലസ്ഥാനമായ റിയാദില്‍ മദ്യശാല തുറക്കാൻ സൗദി തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. മുസ്ലീം ഇതര നയതന്ത്രജ്ഞർക്ക് മൊബൈല്‍ ആപ് വഴി മദ്യം ലഭ്യമാക്കുമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. മദ്യം വേണ്ട…

വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല; വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടു; മേരി കോം

ബോക്‌സിങില്‍ നിന്നും വിരമിച്ചെന്ന പ്രസ്താവന വളച്ചൊടിക്കപ്പെട്ടതാണെന്ന് ബോക്‌സിങ് ഇതിഹാസം മേരി കോം. താൻ ഇതുവരെയും ബോക്‌സിങില്‍ നിന്നും വിരമിച്ചിട്ടില്ലെന്നും തന്റെ വാക്കുകള്‍ തെറ്റായ രീതിയില്‍ ഉദ്ധരിച്ചതാണെന്നും അവർ…

നടന്നത് 1630 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ്; ഇഡി എത്തുന്നതിന് മുൻപേ രക്ഷപെട്ട് ‘ഹൈറിച്ച്‌’ ദമ്ബതികള്‍

1630 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ‘ഹൈറിച്ച്‌’ കമ്ബനി ഉടമകളായ ദമ്ബതികളെ പിടിക്കാൻ വലവിരിച്ച്‌ ഇഡി. വൻ തട്ടിപ്പ് നടത്തിയ ഇവർ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ വെട്ടിച്ച്‌…

നവ കേരള പരിപാടിക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം; മുഖ്യമന്ത്രിയുടെ ഗണ്‍മാന് നോട്ടീസ്

യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മര്‍ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന് നോട്ടീസ് . ഗണ്‍മാൻ അനില്‍കുമാറിനും സുരക്ഷാ സേനയിലെ എസ്.സന്ദീപിനും തിങ്കളാഴ്ച് ഹാജരാകൻ നോട്ടീസ് നല്‍കി. ആലപ്പുഴ സൗത്ത്…

ഇനി വി.എച്ച്‌.എസ്.ഇ.കള്‍ ഇല്ല; തൊഴില്‍പഠനം അഞ്ചാംക്ലാസുമുതല്‍

പ്ലസ്ടു പഠിച്ചിറങ്ങുമ്ബോള്‍ ഏതെങ്കിലുമൊരു തൊഴിലിലേക്ക് തിരിയാന്‍ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ അഞ്ചാംക്ലാസുമുതല്‍ തൊഴില്‍പഠനം വിഭാവനംചെയ്ത് പുതിയ സ്‌കൂള്‍ പാഠ്യപദ്ധതി. തൊഴില്‍പഠനം ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാന്‍ സര്‍ക്കാര്‍…

ഭൂമി ക്രയവിക്രയങ്ങള്‍ സുതാര്യമാക്കാൻ ‘എന്റെ ഭൂമി’ കൊണ്ടുവരും : മന്ത്രി കെ രാജൻ

ഭൂമി ക്രയവിക്രയങ്ങള്‍ സുതാര്യമാകുന്ന ‘എന്റെ ഭൂമി’ സംയോജിത വെബ് പോർട്ടല്‍ സംവിധാനം കൊണ്ടുവരുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ. ശൂരനാട് തെക്ക് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ…

മലപ്പുറം ജില്ലാ ആശുപത്രിയില്‍ ഭൂഗര്‍ഭ നിലയിലേക്ക് അബദ്ധത്തില്‍ വീണ ഹെഡ് നഴ്‌സ് മരിച്ചു

 മലപ്പുറം ജില്ലാ ആശുപത്രിയിലെ പുതിയ കെട്ടിടത്തില്‍ പരിശോധന നടത്തുന്നതിനിടെ ഭൂഗര്‍ഭ നിലയിലേക്കു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഹെഡ് നഴ്‌സ് മരിച്ചു. ചാലക്കുടി വെട്ടുകടവ് തോപ്പില്‍ ആന്റോയുടെ ഭാര്യ…

ടൂര്‍ പോകാന്‍ അനുവദിച്ചില്ല; അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍

എടത്തനാട്ടുകരയില്‍ പതിനൊന്നുവയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്പള്ളി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി റിഥാനെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മണ്ണാര്‍ക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.…

ചൈനീസ് കപ്പലിന് മാലദ്വീപ് തുറമുഖത്ത് നങ്കൂരമിടാൻ അനുമതി

ഗവേഷണത്തിനും സർവേകള്‍ക്കും ഉപയോഗിക്കുന്ന ചൈനീസ് കപ്പലിന് മാലദ്വീപ് തുറമുഖത്ത് നങ്കൂരമിടാൻ അനുമതി. ചൈനീസ് കപ്പലായ സിയാങ് യാങ് ഹോങ് 3 ആണ് മാലദ്വീപില്‍ എത്തുന്നത്. അതേസമയം, കപ്പല്‍…

നടൻ മോഹൻലാലിനെതിരെ സൈബര്‍ ആക്രമണം

അയോധ്യയില്‍ നടന്ന പ്രാണ പ്രതിഷ്ഠ ചടങ്ങിന് ക്ഷണം ലഭിച്ചിട്ടും പങ്കെടുക്കാതിരുന്നതില്‍ നടൻ മോഹൻലാലിനെതിരെ സംഘപരിവാറിന്റെ വ്യാപക സൈബർ ആക്രമണം. അസഹനീയമായ കമന്റുകളാണ് താരം മലൈക്കോടൈ വാലിബന്റെ പ്രമോഷനുമായി…

മോസ്‌ക് നിര്‍മാണം മേയില്‍ തുടങ്ങും

വരുന്ന മേയില്‍ അയോധ്യയില്‍ വലിയ പള്ളിയുടെ നിര്‍മാണം ആരംഭിക്കും. പള്ളി പൂര്‍ത്തിയാകാന്‍ മൂന്ന്‌- നാല്‌ വര്‍ഷമെടുക്കും. മസ്‌ജിദ്‌ പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്ന ഇന്തോ- ഇസ്ലാമിക്‌ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍…

പ്രതിഷ്ഠയ്ക്ക് ശേഷം ആദ്യ തീരുമാനം; ‘പ്രധാനമന്ത്രി സൂര്യോദയ് യോജന’യുമായി മോദി

രാജ്യത്തുടനീളം ഒരു കോടി വീടുകളില്‍ മേല്‍ക്കൂര സൗരോർജ സംവിധാനങ്ങള്‍ സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘പ്രധാനമന്ത്രി സൂര്യോദയ യോജന’ എന്ന പേരില്‍ അദ്ദേഹം…

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക്; ഡയസ്നോണ്‍ പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സംസ്ഥാനത്തെ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകള്‍ ജനുവരി 24ന്‌ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്നോണ്‍ പ്രഖ്യാപിച്ചു. ചീഫ് സെക്രട്ടറിയാണ്…

ഹൗസ് ബോട്ടുകൾക്ക് രജിസ്ട്രേഷൻ നൽകും

ആലപ്പുഴ :ഹൗസ് ബോട്ടുകൾക്ക് ആവശ്യമായ വ്യവസ്ഥകൾ പാലിച്ച് രജിസ്ട്രേഷൻ നൽകാവുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ ടൂറിസം മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറിതലത്തിൽ…

കനത്ത സുരക്ഷാ വലയത്തില്‍ അയോധ്യ ; 10,000 സിസിടിവി ക്യാമറകളും പ്രത്യേക ഡ്രോണ്‍ നിരീക്ഷണവും ഏര്‍പ്പെടുത്തി

രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച്‌ അയോധ്യ കനത്ത സുരക്ഷാ വലയത്തില്‍. നഗരത്തില്‍ 10,000 സിസിടിവി ക്യാമറകളും പ്രത്യേക ഡ്രോണ്‍ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന പൊലീസിനും കേന്ദ്രസേനകള്‍ക്കും പുറമേ എന്‍എസ്ജി സ്നിപ്പര്‍…

അയോധ്യ പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി പങ്കെടുക്കില്ല

അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി പങ്കെടുക്കില്ല. പ്രദേശത്ത് കടുത്ത തണുപ്പ് തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. അയോധ്യ രാമക്ഷേത്രത്തിനായി…

തൃശൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

കൊരട്ടിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കൊഴുപ്പിള്ളി സ്വദേശി ഷീജയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം പ്രതി ബിനു ഓടിരക്ഷപ്പെട്ടു. ഖന്നാനഗറില്‍ രാവിലെ 5.30ഓടെയാണ് സംഭവം നടന്നത്. കുടുംബവഴക്കിനെ തുടര്‍ന്നാണ്…

പുതിയ പരിഷ്കാരത്തില്‍ സ്കൂള്‍ വിദ്യാഭ്യാസം ;സ്കൂളുകളുടെ പേര് മാറും

സ്കൂള്‍ വിദ്യാഭ്യാസത്തിന്‍റെ പരിഷ്‌കാരങ്ങള്‍ അവസാന ഘട്ടത്തിലേക്ക് . ലയന നടപടികള്‍ പൂർത്തിയാകുന്നതോടെ സ്കൂളുകളുടെ പേരില്‍ മാറ്റം വരുകയും ഹെഡ്മാസ്റ്റർ തസ്തിക ഇല്ലാതാവുകയും ചെയ്യും. ഹെഡ്മാസ്റ്റർ തസ്തികക്ക് പകരം…

വേനല്‍ക്കാലത്ത് ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തേണ്ടി വരുമോയെന്ന ആശങ്കയില്‍ കെഎസ്‌ഇബി

വേനല്‍ക്കാലത്ത് ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തേണ്ടി വരുമോയെന്ന ആശങ്കയില്‍ കെഎസ്‌ഇബി. ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങേണ്ടിവരുന്നതും വേനല്‍ മഴ കുറയുമെന്ന പ്രവചനവുമാണ് ബോര്‍ഡിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ ഉയര്‍ന്ന…