റിപ്പബ്ലിക് ദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ചത് കരാറുകാരന്റെ വാഹനത്തില്‍; മന്ത്രി റിയാസിന് വിമര്‍ശനം

റിപ്പബ്ലിക് ദിന പരേഡില്‍ പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിച്ചതു കരാറുകാരന്റെ വാഹനത്തിലെന്ന് വിമര്‍ശനം.

മാവൂരിലെ കൈരളി കണ്‍സ്ട്രക്ഷന്‍സിന്റെ വാഹനത്തിലാണ് മന്ത്രി അഭിവാദ്യം സ്വീകരിച്ചത്.

പൊലീസ് വാഹനത്തിലാണു സാധാരണ നിലയില്‍ മന്ത്രിമാര്‍ അഭിവാദ്യം സ്വീകരിക്കേണ്ടത്. എ.ആര്‍. ക്യാംപ് ജീപ്പ് ഗഘ 01 അഅ 5020 എന്നതാണു സ്ഥിരമായി ഉപയോഗിക്കുന്ന വാഹനം. അതേസമയം പൊലീസിന്റെ പക്കല്‍ വാഹനം ഇല്ലായിരുന്നെന്ന വിശദീകരണവുമായി സിറ്റി പൊലീസ് കമ്മിഷണര്‍ രംഗത്തെത്തി.

മാവൂര്‍ സ്വദേശി വിപിന്‍ ദാസന്റെ ഉടമസ്ഥതയിലുള്ളതാണു വാഹനം. പൊലീസ് നേരത്തെതന്നെ വാഹനം ആവശ്യപ്പെട്ടതായി വാഹന ഉടമ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *