2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചാരണത്തിന് തുടക്കംകുറിച്ച് ബിജെപി.ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയാണ് പ്രധാനമന്ത്രിയുടെ വെർച്യുല്‍ സാന്നിധ്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്.
ബിജെപി തെരഞ്ഞെടുപ്പിനായി ഒരു തീം സോംഗ് പുറത്തിറക്കി.’സപ്‌നേ നഹി ഹഖീഖത് ബുണ്ടേ ഹേ, ‘തബി തോ സാബ് മോദി കൊ ചുമന്‍തെ ഹെ’ എന്ന പ്രചാരണ ഗാനമാണ് ജെപി നദ്ദ പുറത്തിറക്കിയത്. അയോധ്യ പ്രതിഷ്‌ഠയും ജി20 യുടെ ദൃശ്യങ്ങളും ചന്ദ്രയാൻ ദൗത്യവും വിഡിയോയില്‍ ഉണ്ട്.മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പുകളും ഗാനത്തില്‍ എടുത്തുകാട്ടുന്നുണ്ട്.കുടുംബാധിപത്യ പാർട്ടിയെ പരാജയപ്പെടുത്താൻ യുവാക്കള്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ബിജെപിയുടെ പ്രകടന പത്രികയ്ക്ക് യുവാക്കള്‍ നിർദേശം നല്‍കണമെന്നും മോദി പറഞ്ഞു.ഇന്ത്യയുടെ സ്ഥിതി പരിതാപകരമായപ്പോഴാണ് രാജ്യം മോദിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തതെന്ന് ഗാനത്തില്‍ പറയുന്നു.വികസിത രാജ്യമെന്ന സ്വപ്നം കേവലം സ്വപ്നമായി അവശേഷിച്ചില്ലെന്നും മോദി അതിനെ യാഥാർഥ്യത്തില്‍ എത്തിച്ചുവെന്നും പരാമർശിക്കുന്നുണ്ട്.അതെസമയം എല്ലാ പാർട്ടി പ്രവർത്തകരും ഇതേറ്റെടുക്കണമെന്നും രാജ്യത്തിന്റെ എല്ലാ കോണുകളിലും ഈ ക്യാമ്ബയിനെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കണമെന്നും നദ്ദ അഭ്യർത്ഥിച്ചു. പ്രധാനമന്ത്രി സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കിയെന്നും നദ്ദ കൂട്ടിച്ചേർത്തു.