ഈ ലോക്സഭാ ‘തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിൻ്റെ കഥ കഴിയും, യുഡിഎഫ് തകരും’; കെ സുരേന്ദ്രൻ

ഈ ലോക്സഭാ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിൻ്റെ കഥ കഴിയുമെന്നും യുഡിഎഫ് കേരളത്തില്‍ തകരുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എല്‍ഡിഎഫിനെ എതിർക്കാൻ ബിജെപി മാത്രമേ ഇനി കേരളത്തില്‍…

എൻ കെ പ്രേമചന്ദ്രനൊപ്പം പ്രധാനമന്ത്രിയുടെ ഉച്ചവിരുന്നില്‍ പങ്കെടുത്ത ബിഎസ്പി എംപി ബിജെപിയില്‍ ചേര്‍ന്നു

ഉത്തര്‍പ്രദേശില്‍നിന്നുള്ള ബിഎസ്പി എംപി റിതേഷ് പാണ്ഡേ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഞായറാഴ്ച രാവിലെയോടെയാണ് റിതേഷ് രാജിവിവരം സാമൂഹിക മാധ്യമങ്ങള്‍വഴി അറിയിച്ചത്. പിന്നാലെ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തി…

കോണ്‍ഗ്രസ്സിന്റെ ചവിട്ടും കുത്തുമേറ്റ് യു ഡി എഫില്‍ തുടരണമോയെന്ന് മുസ്ലിം ലീഗ് ആലോചിക്കണം’; ഇ പി ജയരാജന്‍

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തര്‍ക്കത്തില്‍ പരിഹസിച്ച്‌ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇപ്പോള്‍ തെറിയേ വന്നിട്ടുള്ളൂ,…

കനത്ത ചൂടില്‍ നേരിയ ആശ്വാസം; സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ മഴ സാധ്യത

കനത്ത ചൂടിനിടെ നേരിയ ആശ്വാസമായി സംസ്ഥാനത്തെ മൂന്ന്് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ക്കാണ് മുന്നറിയിപ്പുള്ളത്. മണിക്കൂറില്‍…

മോട്ടോര്‍ വാഹന വകുപ്പിന് സി-ഡിറ്റിന്‍റെ സേവനങ്ങള്‍ അവസാനിപ്പിക്കുന്നു

മോട്ടോർ വാഹന വകുപ്പിന് സി-ഡിറ്റ് നല്‍കുന്ന സേവനങ്ങള്‍ അവസാനിപ്പിക്കുന്നു. ചെയ്ത ജോലിക്കുള്ള പണം നിരന്തരം ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിനെ തുടർന്നാണ് സേവനങ്ങള്‍ അവസാനിപ്പിക്കുന്നത് .പണം നല്‍കാത്തതിനാല്‍ മാർച്ച്‌ ഒന്നുമുതല്‍…

വയനാട് ജില്ലയില്‍ വീണ്ടും കടുവ ഇറങ്ങി

മുള്ളൻകൊല്ലിയില്‍ വീണ്ടും കടുവ ഇറങ്ങിയെന്ന് നാട്ടുകാർ. പ്രദേശത്തു നിന്ന് പശുക്കിടാവിനെ കടുവ പിടിച്ചു. നൂറ് മീറ്റർ മാറി പാടത്ത് അവശിഷ്ടങ്ങള്‍ കണ്ടെത്തി. നാട്ടുകാരനായ തോമസിൻ്റെ ഒരു വയസ്സ്…

കോണ്‍ഗ്രസ്-ലീഗ് നിര്‍ണായക യോഗം ഇന്ന്

മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് സംബന്ധിച്ച അന്തിമ തീരുമാനം ഇന്നുണ്ടാകും. കോണ്‍ഗ്രസും- മുസ്ലിം ലീഗും തമ്മിലുള്ള നിര്‍ണായക ഉഭയകക്ഷി യോഗം ഇന്ന് എറണാകുളത്ത് നടക്കും. ചര്‍ച്ച പരാജയപെട്ടാല്‍…

പികെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കെഎം ഷാജി

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പി കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. ടിപി കൊലക്കേസില്‍ നേതാക്കളിലേക്ക് എത്താനുള്ള…

വെനസ്വലയില്‍ സ്വര്‍ണ്ണഖനിയില്‍ മണ്ണിടിഞ്ഞു: 23 പേരോളം മരിച്ചതായി റിപ്പോര്‍ട്ട്

വെനസ്വലയില്‍ സ്വര്‍ണ്ണഖനിയില്‍ മണ്ണിടിഞ്ഞ് ഇരുപതോളം പേര്‍ മരിച്ചു. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണ്ണഖനിയിലാണ് അപകടമെന്നാണ് റിപ്പോര്‍ട്ട്. വെനസ്വലന്‍ സിവില്‍ പ്രൊട്ടക്ഷന്‍ ഡെപ്യൂട്ടി മന്ത്രി കാര്‍ലോസ് പെരസ് ആംപ്യുഡ സംഭവത്തിന്റെ…

വന്ദേഭാരത് എക്സ്പ്രസ് മംഗലാപുരം വരെ നീട്ടി

വന്ദേഭാരത് എക്‌സ്പ്രസിന്റെ സർവീസ് മംഗലാപുരം വരെ നീട്ടി. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസര്‍കോടേയ്ക്ക് പോകുന്ന വന്ദേഭാരത് എക്‌സ്പ്രസിന്റെ സർവീസാണ് മംഗലാപുരം വരെ നീട്ടിയത്. രാവിലെ 6.15ന്…

വന്യമൃഗ ശല്യം; വയനാട്ടില്‍ പുതിയ സിസിഎഫ് ചുമതലയേറ്റു, കേന്ദ്രമന്ത്രി വിളിച്ച യോഗം ഇന്ന്

വന്യമൃഗ ശല്യം രൂക്ഷമായ വയനാട്ടില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് പങ്കെടുക്കുന്ന പ്രത്യേക യോഗം ഇന്ന് ചേരും. രാവിലെ പത്തുമണിക്ക് കല്‍പ്പറ്റ കലക്‌ട്രേറ്റിലാണ് യോഗം.…

കുറുമ്ബാച്ചി മലയില്‍ കുടുങ്ങിയ ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

മലമ്ബുഴയില്‍ അമ്മയും മകനും ട്രെയിൻ തട്ടി മരിച്ച നിലയില്‍. ചെറക്കാട് സ്വദേശികളായ റഷീദ (46) മകൻ ഷാജി എന്നിവരാണ് മരിച്ചത്. കുറുമ്ബാച്ചി മലയില്‍ നിന്നും ദൗത്യസംഘം രക്ഷപ്പെടുത്തിയ…

കേന്ദ്ര വനം മന്ത്രി ഇന്ന് വയനാട്ടില്‍

വന്യമൃഗ ആക്രമണം രൂക്ഷമായ വയനാട് ജില്ലയില്‍ ഇന്നു സന്ദർശനം നടത്തുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് വ്യക്തമാക്കി. ഇന്നലെ ഡല്‍ഹിയില്‍ നടന്ന ഉന്നതതല യോഗത്തിനുശേഷമാണ് വയനാട്…

സംസ്ഥാനത്ത് ആറ് ജില്ലകളില്‍ താപനില ഉയരുന്നു; മൂന്ന് മുതല്‍ നാല് വരെ ചൂട് ഉയരും

സംസ്ഥാനത്ത് ആറ് ജില്ലകളില്‍ താപനില മുന്നറിയിപ്പ്. സാധാരണ താപനിലയില്‍ നിന്ന് മൂന്ന് മുതല്‍ നാല് ഡിഗ്രി വരെ ചൂട് വര്‍ദ്ധിക്കാന്‍ ഇടയുണ്ട്.ജാഗ്രത പാലിക്കണമെന്ന് അധികൃതം മുന്നറിയിപ്പ് നല്‍കി.…

സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍ അന്തിമ തീരുമാനം നാളെ; പ്രഖ്യാപനം 27ന്

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ നാളെ അന്തിമ തീരുമാനം എടുക്കാന്‍ സിപിഐഎം. സ്ഥാനാര്‍ത്ഥി പട്ടിക അന്തിമമാക്കാന്‍ നാളെ രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റും ഉച്ചക്ക് ശേഷം സംസ്ഥാന കമ്മിറ്റിയും…

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ തള്ളി കര്‍ഷക സംഘടനകള്‍ ; സമരം തുടരും

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ തള്ളി കര്‍ഷക സംഘടനകള്‍. സമരം തുടരുമെന്നാണ് പ്രഖ്യാപനം. മൂന്ന് തരം പയര്‍വര്‍ഗ്ഗങ്ങള്‍, ചോളം, പരുത്തി എന്നിവ പഴയ താങ്ങുവിലയില്‍ വാങ്ങാനുള്ള അഞ്ചുവര്‍ഷത്തെ കരാര്‍…

കുചേലന്‍ അവല്‍ നല്‍കിയത് ഇന്നായിരുന്നെങ്കില്‍ കൃഷ്ണന്‍ അഴിമതിക്കാരനായേനെ: സുപ്രീംകോടതി വിധിയെ പരിഹസിച്ച്‌ മോദി

ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയെ പരിഹസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. കുചേലന്‍ അവില്‍ നല്‍കിയത് ഇന്നായിരുന്നുവെങ്കില്‍ കൃഷ്ണന്‍ ഇന്ന് അഴിമതിക്കാരനായേനെയെന്ന് മോദി യുപിയില്‍…

അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ചെന്ന് ആരോപിച്ച്‌ മാനനഷ്ടക്കേസ് ; രാഹുല്‍ഗാന്ധി ഇന്ന് കോടതിയില്‍ ഹാജരാകും

ബിജെപി നേതാവ് നല്‍കിയ മാനനഷ്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി എംപി ഇന്ന് സുല്‍ത്താന്‍പൂര്‍ കോടതിയില്‍ ഹാജരാകും. രാവിലെ 10 മണിയോടെയാണ് രാഹുല്‍ ഹാജരാവുക. കോടതിയില്‍ ഹാജരാകേണ്ടതിനാല്‍…

ഗരുഡന്‍ തൂക്കവഴിപാടിനിടെ കുഞ്ഞ് താഴെവീണ് പരുക്കേറ്റ സംഭവം; പൊലീസ് സ്വമേധയാ കേസെടുത്തു

പത്തനംതിട്ട ഏഴംകുളം ക്ഷേത്രത്തില്‍ ഗരുഡന്‍ തൂക്കവഴിപാടിനിടെ കുഞ്ഞ് താഴെവീണ് പരുക്കേറ്റ സംഭവത്തില്‍ അടൂര്‍ പൊലീസ് സ്വമേധയാ കേസെടുത്തു. തൂക്കവില്ലിലെ തൂക്കക്കാരന്‍ അടൂര്‍ സ്വദേശി സിനുവിനെ പൊലീസ് പ്രതി…

ആശ്വാസ വാക്കുമായി ഗവര്‍ണര്‍; വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നു

വയനാട്ടില്‍ വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ സന്ദർശനം തുടങ്ങി. രാവിലെ പടമലയില്‍ ബേലൂർ മഗ്ന എന്ന കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പനച്ചിയില്‍…

കുട്ടിയെ കാണാതായിട്ട് എട്ട് മണിക്കൂര്‍; തിരച്ചില്‍ ഊര്‍ജിതം

പേട്ടയില്‍നിന്നു രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയിട്ട് എട്ട് മണിക്കൂർ പിന്നിട്ടു. ഇതുവരെ പോലീസിന് വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. അന്വേഷണത്തിന് അഞ്ച് പോലീസ് സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ…

കടമെടുപ്പ് പരിധി വിഷയം; കേരളം നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് ചോദ്യം ചെയ്ത് കേരളം നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സുപ്രിംകോടതി നിര്‍ദ്ദേശം അനുസരിച്ച്‌ കേന്ദ്ര സര്‍ക്കാരുമായി നടത്തിയ സമവായ ചര്‍ച്ച പരാജയപ്പെട്ടുവെന്ന്…

നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് ഇന്ന് പ്രതിഭാഗത്തിന്റെ…

ഗതാഗത വകുപ്പില്‍ മന്ത്രിഉദ്യോഗസ്ഥ തര്‍ക്കം രൂക്ഷമാകുന്നു

ഗതാഗത വകുപ്പില്‍ മന്ത്രി കെ ബി ഗണേഷ്‌കുമാറും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. മന്ത്രിയുമായുള്ള ഭിന്നത കാരണം വകുപ്പ് വിടാന്‍ തീരുമാനിച്ചിരിക്കുകയാണ് കെഎസ്‌ആര്‍ടിസി സിഎംഡി…

ബ്രിജ്ഭൂഷണ്‍ സിംഗിന്റെ മകന്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍; പ്രതിഷേധവുമായി ഗുസ്തിതാരങ്ങള്‍

ദേശീയ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബിജെപി ലോക്‌സഭാംഗവുമായ ബ്രിജ്ഭൂഷണ്‍ ചരണ്‍ സിംഗിന്റെ മകന്‍ കരണ്‍ ഭൂഷണ്‍ സിംഗിനെ ഉത്തര്‍പ്രദേശ് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായി തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പില്‍…

മാസപ്പടി കേസില്‍ വീണാ വിജയന്റെ മൊഴിയെടുത്തിരുന്നു; എസ്‌എഫ്‌ഐഒ അന്വേഷണം ആരംഭിച്ചത് 2021-ലെന്ന് എസ്‌എഫ്‌ഐഒ

മാസപ്പടി കേസില്‍ അന്വേഷണം ആരംഭിച്ചത് 2021-ലാണെന്ന നിർണായക വിവരം വെളിപ്പെടുത്തി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്‌എഫ്‌ഐഒ). സോഫ്റ്റ് വെയർ കമ്ബനിയായ എക്‌സാലോജിക്കും കരിമണല്‍ കമ്ബനിയായ സിഎംആർഎല്ലും…

കടമെടുപ്പ് പരിധി: കേന്ദ്ര സര്‍ക്കാരുമായുള്ള കേരളത്തിന്റെ ചര്‍ച്ച ഇന്ന്

കടമെടുപ്പ് പരിധി സംബന്ധിച്ച്‌ സുപ്രിം കോടതി നിർദേശ പ്രകാരം കേരളവും കേന്ദ്ര സർക്കാരും തമ്മിലുള്ള ചർച്ച ഇന്ന് നടക്കും. ദല്‍ഹിയില്‍ വൈകുന്നേരം നാല് മണിക്ക് നടക്കുന്ന ചർച്ചയില്‍…

കര്‍ഷകസമരം: കേന്ദ്രമന്ത്രിമാരും കര്‍ഷക സംഘടനാ നേതാക്കളുമായി ഇന്ന് ചര്‍ച്ച

സമരം നടത്തുന്ന കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. സമരം നടത്തുന്ന കര്‍ഷകരുമായി കേന്ദ്രമന്ത്രിമാര്‍ ഇന്ന് ചര്‍ച്ച നടത്തും. ചണ്ഡീഗഡില്‍ വൈകീട്ട് അഞ്ചുമണിക്ക് കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയല്‍, അര്‍ജുന്‍ മുണ്ട,…

സപ്ലൈകോ സബ്‌സിഡി കുറച്ചു; അരിയും പഞ്ചസാരയും ഉള്‍പ്പെടെ 13 ഇന സാധനങ്ങള്‍ക്ക് വില കൂടും

സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങള്‍ക്ക് വില വര്‍ധിക്കും. സബ്സിഡി സാധനങ്ങളുടെ വിലകൂട്ടാനുള്ള തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 13 ഇനം സാധനങ്ങള്‍ക്ക് നല്‍കിവന്നിരുന്ന…