കേന്ദ്രം അവഗണിക്കുന്നുവെന്ന വ്യാജ പ്രചരണം അവസാനിപ്പിച്ച്‌ കേരളത്തോട് മാപ്പ് പറയാൻ പിണറായി തയ്യാറാകണം : കെ സുരേന്ദ്രന്‍

കേന്ദ്രം അവഗണിക്കുന്നുവെന്ന വ്യാജ പ്രചരണം അവസാനിപ്പിച്ച്‌ കേരളത്തോട് മാപ്പ് പറയാൻ പിണറായി തയ്യാറാകണം.

മുഖ്യമന്ത്രിക്കും കേരള സര്‍ക്കാരിനുമെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ രംഗത്ത്.ദേശീയ പാതയുടെ കാര്യത്തില്‍ അടക്കം എന്‍റെ തല എന്‍റെ മരുമകൻ എന്ന സമീപനം ആണ്‌ മുഖ്യമന്ത്രി സ്വീകരിക്കുന്നത്.വികസനത്തിന്‌ കൂടുതല്‍ സഹായം കേരളത്തിന്‌ കിട്ടണം.അത് ചോദിക്കുന്നതില്‍ തെറ്റില്ല.അതിനു പകരം കേരളത്തെ ഞെക്കി പിഴിയുന്നു എന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു

സംസ്ഥാന സർക്കാരിന്‍റെ ഭരണ പരാജയം മറക്കാൻ കേന്ദ്രത്തെ പഴി ചാരുന്നു.ആശകളുടെ സേവന വേതനത്തില്‍ പച്ചക്കള്ളം പറയുന്നു.ആശ വർക്കർമാരുമായി ഒരു ചർച്ചക്കും മുഖ്യ മന്ത്രി തയ്യാറാകുന്നില്ല.കേന്ദ്രം നല്‍കാനുള്ളത്‌എല്ലാം നല്‍കുന്നുണ്ട്
കേരളത്തിലെ പ്രതിപക്ഷവും നിർഭാഗ്യവശാല്‍ സംസ്ഥാന സർക്കാരിന്‍റെ പ്രചരണം ഏറ്റു പിടിച്ചു.

ജെ പി നദ്ദ എല്ലാത്തിലും മറുപടി നല്‍കി.കണക്കുകള്‍ ഹാജരാക്കുന്നതില്‍ കേരളം വീഴ്ച വരുത്തി.ഭരണം നടത്താൻ കഴിയില്ല എന്ന് ദുരഭിമാനം വെടിഞ്ഞു തുറന്നു പറയാൻ പിണറായി തയ്യാറാകണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *