നടിയും ബി.ജെ.പി എംപിയുമായ കങ്കണ റണൗട്ടിന്റെ മുഖത്തടിച്ച സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥ കുല്‍വിന്ദർ കൗറിന് പാരിതോഷികവുമായി പെരിയാർ ദ്രാവിഡ കഴകം.
പെരിയാറിന്റെ ചിത്രം മുദ്രണംചെയ്ത സ്വർണമോതിരം കുല്‍വിന്ദർ കൗറിന് സമ്മാനമായി നല്‍കുമെന്ന് പെരിയാർ ദ്രാവിഡ കഴകം അറിയിച്ചു.
കുല്‍വിന്ദർ കൗറിന്റെ വീട്ടുവിലാസത്തിലേക്ക് മോതിരം അയച്ചുകൊടുക്കും. അയക്കുന്നതിനെന്തെങ്കിലും തടസം വന്നാല്‍ നേരിട്ട് മോതിരം കൈമാറും. മോതിരത്തിനൊപ്പം പെരിയാറിന്റെ ചില പുസ്തകങ്ങള്‍ സമ്മാനിക്കുമെന്നും പെരിയാർ ദ്രാവിഡകഴകം നേതാക്കള്‍ വ്യക്തമാക്കി.
ഹിമാചല്‍പ്രദേശിലെ മംഡിയില്‍നിന്ന് എം.പി.യായി തിരഞ്ഞെടുക്കപ്പെട്ട കങ്കണ കഴിഞ്ഞദിവസം ഡല്‍ഹിയിലേക്കുപോകാൻ ചണ്ഡീഗഢ് വിമാനത്താവളത്തിലെത്തിയപ്പോഴാണ് സംഭവമുണ്ടായത്. കങ്കണയെ മര്‍ദ്ദിച്ചതിന് പിന്നാലെ കുല്‍വീന്ദര്‍ കൗറിനെതിരെ കേസെടുക്കുകയും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.