പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ട്വിസ്റ്റ്; തന്നെ ആരും മര്‍ദിച്ചിട്ടില്ല, ആരോപണങ്ങള്‍ ഉന്നയിച്ചത് തന്റെ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയെന്നും യുവതി

സംസ്ഥാനത്ത് ഏറെ ചർച്ചയായ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ മലക്കം മറിഞ്ഞ് വധുവായ യുവതി. തന്നെ ആരും മര്‍ദിച്ചിട്ടില്ലെന്നും തെറ്റായ ആരോപണങ്ങളില്‍ കുറ്റബോധമുണ്ടെന്നും യുവതി സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

ഭർത്താവ് രാഹുലിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത് തന്റെ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്നും യുവതി വീഡിയോയില്‍ പറയുന്നുണ്ട്. സ്ത്രീഡനം ആവശ്യപ്പെട്ടായിരുന്നു മര്‍ദനം എന്നതും തെറ്റായ ആരോപണമാണ്. തന്റെ ദേഹത്തുണ്ടായിരുന്ന പരുക്കുകള്‍ ബാത്ത്‌റൂമില്‍ വീണപ്പോള്‍ ഉണ്ടായതാണ. രാഹുല്‍ ബെല്‍റ്റ് ഉപയോഗിച്ച്‌ മര്‍ദിക്കുകയോ വയര്‍ ഉപയോഗിച്ച്‌ കഴുത്തില്‍ കുരുക്കിട്ട് മുറുക്കുകയോ ചെയ്തിട്ടില്ലെന്നും യുവതി പറയുന്നു.മുഖ്യപ്രതിയാക്കി കേസെടുത്ത രാഹുലിനെ വിദേശത്തുനിന്നും നാട്ടിലെത്തിക്കാന്‍ സിബിഐ അടക്കം രംഗത്തിറങ്ങിയ ഘട്ടത്തിലാണ് യുവതിയുടെ മൊഴിമാറ്റം. രാഹുല്‍ തന്നെ രണ്ടു തവണ തള്ളിയിരുന്നു. എന്നാല്‍ അത് ഒരു തെറ്റിദ്ധാരണയുടെ പുറത്താണെന്നും സ്ത്രീധനം ആവശ്യപ്പെട്ട് അല്ലെന്നുമാണ് യുവതി ഇപ്പോള്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *