പ്രഫുല്‍ പട്ടേലിൻ്റെ 180 കോടിയിലധികമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഉത്തരവ് റദ്ദാക്കി മുംബൈ കോടതി.
SAFEMA യുമായി ബന്ധപ്പെട്ട ഒരു അപ്പലേറ്റ് ട്രൈബ്യൂണലാണ് ഈ ഉത്തരവ് നല്‍കിയത്. രാജ്യസഭാ എംപിയായ പട്ടേല്‍, എൻസിപി അജിത് പവാർ വിഭാഗക്കാരനാണ്. പട്ടേലിൻ്റെയും കുടുംബത്തിൻ്റെയും ഉടമസ്ഥതയിലെ ദക്ഷിണ മുംബൈയിലെ വർളിയിലെ സീജെ ഹൗസിൻ്റെ 12, 15 നിലകള്‍ ഇഡി പിടിച്ചെടുത്തിരുന്നു.
ഏകദേശം 180 കോടി രൂപ വിലയുള്ള ഈ അപ്പാർട്ട്‌മെൻ്റുകള്‍ പ്രഫുല്‍ പട്ടേലിൻ്റെ ഭാര്യ വർഷയുടെയും അദ്ദേഹത്തിൻ്റെ കമ്ബനിയായ മില്ലേനിയം ഡെവലപ്പറിൻ്റെയും പേരിലാണ് രജിസ്റ്റർ ചെയ്തിരുന്നത്. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിൻ്റെ വലംകൈയായ ഇഖ്ബാല്‍ മിർച്ചിയുടെ വിധവയും ആദ്യ ഭാര്യയുമായ ഹാജ്‌റ മേമനില്‍ നിന്ന് സ്വത്തുക്കള്‍ അനധികൃതമായി സമ്ബാദിച്ചതായി സാമ്ബത്തിക അന്വേഷണ ഏജൻസി ആരോപിച്ചിരുന്നു. 1993ലെ മുംബൈ സ്‌ഫോടന പരമ്ബര കേസിലെ പ്രതി കൂടിയായ മിർച്ചി 2013ല്‍ ലണ്ടനില്‍ വച്ച് മരിച്ചു.