വികസിത ഭാരതം എന്നതാണ് ഇനി ലക്ഷ്യമെന്ന് പ്രധാനമന്ത്രി

വികസിത ഭാരതം എന്നതാണ് ഇനി ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതില്‍ ഒരു വിഭാഗവും പിന്നിലാകരുതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇന്നത്തെ ജയം ഐതിഹാസികമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസിത ഭാരതമെന്ന സങ്കല്‍പത്തിന്‍റെ ജയമാണ്. ബിജെപിയുടെ സദ്ഭരണത്തിന്‍റെ നേട്ടം കൂടിയാണിത്. കര്‍ഷകരും പാവപ്പെട്ടവരും യുവാക്കളും തനിക്ക് പ്രിയപ്പെട്ടവരാണ്. അവരുടെ ജയം രാജ്യത്തിന്‍റെ ജയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *