പാലക്കാട് ബ്രൂവറിക്കായി വാങ്ങിയ ഭൂമിയുടെ മുൻ ആധാരങ്ങള്‍ കാണാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര.
പാലക്കാട് ബ്രൂവറി കമ്ബനി വാങ്ങിയ ഭൂരേഖകള്‍ വില്ലേജ് ഓഫിസില്‍ ഇല്ലെന്നാണ് അനില്‍ അക്കര വെളിപ്പെടുത്തിയത്. എലപ്പുള്ളി വില്ലേജ് ഓഫീസില്‍ പട്ടയ രേഖകള്‍ കാണാനില്ലെന്നും വിവരാവകാശ മറുപടിയില്‍ രേഖകള്‍ കാണാനില്ലെന്നായിരുന്നു മറുപടിയെന്നും അനില്‍ അക്കര പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നല്‍കി. വിഷയം നിയമസഭാ സമിതി അന്വേഷിക്കണമെന്ന് അനില്‍ അക്കര അഭ്യർത്ഥിച്ചു. അതേ സമയം, പാലക്കാട് മദ്യനിർമാണശാലയ്ക്കായി സ്ഥലം വാങ്ങിയ ഒയാസിസ് കമ്ബനിക്കെതിരെ കേസെടുക്കാൻ തീരുമാനമായി.
ഒയായിസ് ഭൂമി കൈവശംവെച്ചത് ചട്ടവിരുദ്ധമായാണ് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിയമസഭയില്‍ രേഖാ മൂലം രജിസ്ട്രേഷൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിഷയവുമായി ബന്ധപ്പെട്ട് നിയമ നടപടികളിലേക്ക് കടക്കാൻ താലൂക്ക് ലാൻഡ് ബോർഡിന് റവന്യൂ വകുപ്പ് നിർദേശം നല്‍കി.
കമ്ബനികള്‍ക്ക് നിയമാനുസൃതമായി കൈവശം വെയ്ക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കർ ആണെന്നിരിക്കെ ഒയാസിസ് കമ്ബനിക്ക് 24.59 ഏക്കർ ഭൂമി രജിസ്റ്റർ ചെയ്ത് നല്‍കിയത് നിയമാനുസൃതമല്ലെന്നാണ് കണ്ടെത്തല്‍. എലപ്പുള്ളിയില്‍ ബ്രൂവറി നിർമാണവുമായി ബന്ധപ്പെട്ട് വലിയ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉടലെടുത്തിരുന്നു.
പ്രതിപക്ഷമുള്‍പ്പടെ വിഷയത്തില്‍ വ്യാപക പ്രതിഷേധമുയർത്തി. പ്ലാന്റിനെതിരെ എല്‍ഡിഎഫിലെ ഘടകകക്ഷികളും വിമർശനം ഉന്നയിച്ചിരുന്നു. ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നതും കൃഷിയെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന പദ്ധതികള്‍ സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നായിരുന്നു ഉയർന്ന പ്രധാന വിമർശനം.
ജനങ്ങളുടെ താത്പര്യങ്ങള്‍ക്ക് നിരക്കാത്ത പദ്ധതികള്‍ ശ്രദ്ധയില്‍പ്പെടുമ്ബോള്‍ അത് പരിശോധിക്കുന്നതിനും തിരുത്തുന്നതിനും തയ്യാറാകണമെന്ന് സിപിഐ മുഖപത്രമായ ജനയുഗം ആവശ്യപ്പെട്ടിരുന്നു. വിഷയം വ്യാപക ചർച്ചയായിരിക്കെയാണ് ഒയാസിസിനെതിരെ നടപടി സ്വീകരിക്കാൻ തീരുമാനമുണ്ടായിരിക്കുന്നത്.