പാലക്കാട് ഉപതിരഞ്ഞെടുപ്പ് ചൂടുപിടിച്ച് നില്‍ക്കുമ്ബോള്‍ രാഹുലിനായി കളത്തിലിറങ്ങാന്‍ കെ മുരളീധരൻ.
പാലക്കാട്ടെ പ്രചാരണയോഗങ്ങളില്‍ തിങ്കള്‍, ഞായർ ദിവസങ്ങളിലാവും കെ മുരളീധരൻ പങ്കെടുക്കുക. ആദ്യഘട്ടത്തില്‍ കെ മുരളീധരൻ പാലക്കാട്ടേക്ക് പ്രചാരണത്തിനില്ലെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും പാർട്ടി ആവശ്യപ്പെട്ടാല്‍ പ്രചാരണത്തിനെത്തുമെന്ന് പിന്നീട് പറഞ്ഞിരുന്നു.
ആദ്യം പാലക്കാട് സ്ഥാനാർത്ഥിയായി ജില്ലാ കോണഗ്രസ്സ് കമ്മിറ്റി നല്കിയ കത്തില്‍ നിർദേശിച്ചിരുന്നത് കെ മുരളീധരനെയായിരുന്നു. പക്ഷെ പ്രഖ്യാപനം വന്നപ്പോള്‍ സ്ഥിതിഗതികള്‍ മാറി. രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രചാരണം തുടങ്ങി ദിവസങ്ങള്‍ക്കുശേഷമാണ് ഡിസിസി. നേതൃത്വം അയച്ച കത്ത് പുറത്ത് വന്നത്. ഇത് പിന്നീട് വലിയ വിവാദമായിരുന്നു.