ആർഎസ്‌എസ് കൊടി പിടിച്ചു നില്‍ക്കുന്ന ഭാരതാംബയുടെ ചിത്രത്തിനു മുന്നില്‍ പുഷ്പാർച്ചന നടത്തിയതിനുശേഷം പരിസ്ഥിതി ദിനാഘോഷ പരിപാടികള്‍ തുടങ്ങാമെന്ന് രാജ്ഭവൻ.
ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് സർക്കാർ പരിപാടി മാറ്റി വച്ചു. രാജ്ഭവനില്‍ നടത്താനിരുന്ന പരിപാടി സെക്രട്ടേറിയേറ്റിലേക്ക് ആക്കാനാണ് തീരുമാനം.
ഗവർണറുടെ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് രാജ്ഭവനെ അറിയിച്ചു. ഗവർണറുമായി തർക്കത്തിനില്ലെന്നും പുതിയ ആചാരങ്ങള്‍ കൊണ്ടുവരാൻ വാശിപിടിക്കണ്ടെന്നും സിപിഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു.