ആശുപത്രിയില്‍ കഴിയുന്ന പി ഡി പി നേതാവ് അബ്ദുന്നാസിർ മഅ്ദനിയുടെ ആരോഗ്യ സ്ഥിതിയില്‍ മാറ്റമില്ല. രക്തസമ്മർദം നിയന്ത്രണവിധേയമാകാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആഴ്ചകളായി ബി.പി ക്രമാതീതമായി വര്‍ധിച്ച് നില്‍ക്കുകയായിരുന്നു. ഇതിനിടെ, കഴിഞ്ഞദിവസം ബി പി നിയന്ത്രണ വിധേയമല്ലാതെ കുറയുകയും കടുത്ത ക്ഷീണവും ശ്വാസതടസ്സവും തലവേദനയും അനുഭവപ്പെടുകയുമായിരുന്നു.
നിലവില്‍ വിദഗ്ധസംഘത്തിന്‍റെ നിരീക്ഷണത്തിലാണ് മഅ്ദനി.