മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജിനെ കൊലപ്പെടുത്തിയ കേസില്‍ സിപഐഎം പ്രവർത്തകരായ എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം.
11-ാം പ്രതിക്ക് 3 വർഷം തടവ്. പത്താമത്തെ പ്രതിയെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു.
2005 ഓഗസ്റ്റ് 7 ന് മുഴപ്പിലങ്ങാട് ടെലിഫോണ്‍ എക്സ്ചേഞ്ചിന് മുന്നില്‍ വെച്ചാണ് സൂരജ് (32) വെട്ടേറ്റു മരിച്ചത്. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി കോടതി പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തി. സിപിഎമ്മില്‍ നിന്ന് ബിജെപിയില്‍ ചേർന്ന വിരോധത്തില്‍ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
തുടക്കത്തില്‍ പത്ത് പേർക്കെതിരെയാണ് പൊലീസ് കേസെങ്കിലും ടിപി കേസില്‍ പിടിയിലായ ടി.കെ രജീഷ് നടത്തിയ കുറ്റസമ്മത മൊഴി പ്രകാരം രണ്ട് പേരെ കൂടി പ്രതിചേർത്തിരുന്നു. ഇതിലൊരാളാണ് മനോരാജ് നാരായണൻ. കേസിലെ ഒന്നാം പ്രതി പി.കെ ഷംസുദ്ദീനും, പന്ത്രണ്ടാം പ്രതി ടി.പി രവീന്ദ്രനും നേരത്തെ മരിച്ചിരുന്നു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം വീണ്ടും പത്തായി.