സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ ജി സുധാകരനെതിരെയും വിമര്‍ശനം. പലപ്പോഴും മുതിര്‍ന്ന നേതാവിന് യോജിക്കാത്ത പ്രതികരണങ്ങളാണ് സുധാകരന്റേതെന്ന് നേതാക്കള്‍ ആരോപിച്ചു.
പൊതു സമൂഹത്തിലും പാര്‍ട്ടി പ്രവര്‍ത്തകരിലും ഇത് ആശയക്കുഴപ്പം ഉണ്ടാക്കി.
ജി സുധാകരന്റ പ്രതികരണങ്ങള്‍ പക്വമാകണം. പാര്‍ട്ടി നേതൃത്വവുമായി ആലോചിക്കാതെ മറുപടി പറയരുത്. എ സലാം പരസ്യമായി സുധാകരന് മറുപടി പറഞ്ഞത് ശരിയായില്ലെന്നും നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.