വേനല്‍ക്കാലത്ത് ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തേണ്ടി വരുമോയെന്ന ആശങ്കയില്‍ കെഎസ്‌ഇബി

വേനല്‍ക്കാലത്ത് ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തേണ്ടി വരുമോയെന്ന ആശങ്കയില്‍ കെഎസ്‌ഇബി. ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങേണ്ടിവരുന്നതും വേനല്‍ മഴ കുറയുമെന്ന പ്രവചനവുമാണ് ബോര്‍ഡിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

തിരഞ്ഞെടുപ്പ് കാലമായതിനാല്‍ ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങിയാണെങ്കിലും പ്രതിസന്ധി പരിഹരിക്കാനായി കൂടുതല്‍ ഹ്രസ്വകാല വൈദ്യുതി കരാറുകളില്‍ ഏര്‍പ്പെടാനാണ് നീക്കം.

ഏപ്രില്‍, മെയ് മാസങ്ങളില്‍ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടേണ്ടി വരുമെന്ന വിലയിരുത്തലിലാണ് കെഎസ്‌ഇബി.സ്വന്തം നിലയിലുള്ള വൈദ്യുതി ഉത്പാദനത്തിലും പുറത്തുനിന്നുള്ള വൈദ്യുതി വാങ്ങുന്നതിലും തടസങ്ങള്‍ നിരവധി.ാണ്. സാധാരണ ഗതിയില്‍ വേനല്‍ മഴയിലൂടെ മാത്രം 250 മില്ല്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ ഇത്തവണ മഴ വൈകുമെന്നാണ് പ്രവചനം. ഡാമുകളില്‍ ഇപ്പോള്‍ തന്നെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ശരാശരി 10% വെള്ളം കുറവുമാണ്. പ്രതിസന്ധി മറികടക്കാന്‍ പുറത്ത് നിന്ന് വൈദ്യുതി വാങ്ങാമെന്ന് കരുതിയാല്‍ പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് വൈദ്യുതി കിട്ടുമോ എന്ന് തന്നെ ഉറപ്പില്ല. തിരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ പല സംസ്ഥാനങ്ങളും ലോഡ് ഷെഡിങ് അടക്കം പിന്‍വലിച്ച്‌ വൈദ്യുതി വാങ്ങും. ഇത് വൈദ്യുതി വില കൂടാന്‍ വഴിയൊരുക്കും. ഏപ്രില്‍, മെയ് മാസങ്ങളില്‍ യൂണിറ്റിന് 8 രൂപ 69 പൈസ എന്ന ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ അനുമതി തേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *