വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല; വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടു; മേരി കോം

ബോക്‌സിങില്‍ നിന്നും വിരമിച്ചെന്ന പ്രസ്താവന വളച്ചൊടിക്കപ്പെട്ടതാണെന്ന് ബോക്‌സിങ് ഇതിഹാസം മേരി കോം.

താൻ ഇതുവരെയും ബോക്‌സിങില്‍ നിന്നും വിരമിച്ചിട്ടില്ലെന്നും തന്റെ വാക്കുകള്‍ തെറ്റായ രീതിയില്‍ ഉദ്ധരിച്ചതാണെന്നും അവർ വ്യക്തമാക്കി.

” എന്റെ വിരമിക്കല്‍ ഞാൻ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ഞാൻ പറഞ്ഞ വാക്കുകള്‍ വളച്ചൊടിക്കപ്പെടുകയാണ് ചെയ്തത്. എന്റെ വിരമിക്കലുമായി സംബന്ധിച്ച കാര്യങ്ങള്‍ പറയണമെന്നുണ്ടെങ്കില്‍ ഞാൻ തന്നെ മാദ്ധ്യമങ്ങളുടെ മുന്നില്‍ വന്ന് അത് വ്യക്തമാക്കും. ജനുവരി 24-ല്‍ ദിബ്രുഗഡില്‍ വിദ്യാർത്ഥികള്‍ക്കായുള്ള ഒരു പരിപാടിയില്‍ ഞാൻ പങ്കെടുത്തിരുന്നു. അവിടെ പറഞ്ഞ വാചകങ്ങളാണ് വളച്ചൊടിക്കപ്പെട്ടത്”- മേരി കോം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *