ഇസ്രയേലിനെ തീര്‍ക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

ഗാസയിലാകെ ആക്രമണം വ്യാപിപ്പിച്ച ഇസ്രയേലിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ. ലോക ഭൂപടത്തില്‍ നിന്ന് ഇസ്രയേല്‍ തുടച്ചുനീക്കപ്പെടുമെന്നാണ് ഇറാൻ ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് തലവൻ മേജര്‍ ജനറല്‍ ഹൊസൈൻ…

ചൈനയ്ക്ക് ആശങ്കയായി കുട്ടികളിലെ ശ്വാസകോശ രോഗം പടരുന്നു

 ചൈനയില്‍ കുട്ടികളില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ശ്വാസകോശ സംബന്ധമായ രോഗത്തില്‍ നിലവില്‍ ഇന്ത്യക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സ്ഥിതിഗതികള്‍ കൃത്യമായി നിരീക്ഷിച്ചുവരികയാണെന്നും ഏത് സാഹചര്യത്തേയും നേരിടാന്‍ ഇന്ത്യ സജ്ജമാണെന്നും…

പിതാവ് തന്നെ വിവാഹം കഴിപ്പിച്ചയയ്ക്കുന്നില്ല; പരാതിയുമായി സൗദി യുവതി കോടതിയില്‍

തന്നെ വിവാഹം കഴിപ്പിച്ച്‌ അയക്കാന്‍ തയാറാകാത്ത പിതാവിനെതിരെ സൗദി യുവതി കോടതിയില്‍. തുടര്‍ന്ന് യുവതിക്ക് ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാമെന്ന് പെണ്‍കുട്ടിയുടെ രക്ഷാകര്‍തൃത്വം ഏറ്റെടുത്ത കോടതി വ്യക്തമാക്കി.…

യു.എസ് സൈനിക വിമാനം റണ്‍വേയില്‍ നിന്ന് തെന്നി കടലില്‍ വീണു

ഹവായിലെ നാവിക താവളത്തില്‍ യു.എസ് സൈനിക വിമാനം റണ്‍വേയില്‍ നിന്ന് തെന്നി കടലില്‍ വീണു. പി8-എ യുദ്ധവിമാനമാണ് കനോയി ബേയിലെ നാവിക ബേസില്‍ അപകടത്തില്‍പെട്ടത്. റണ്‍വേയില്‍ നിര്‍ത്താൻ…

സൈന്യത്തെ പിൻവലിക്കണമെന്ന് ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് മാലി ദ്വീപ്

സൈന്യത്തെ തങ്ങളുടെ രാജ്യത്ത് നിന്ന് പിൻവലിക്കണമെന്ന് ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് മാലി ദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസു. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനെ രാഷ്ട്രപതിയുടെ ഓഫീസില്‍ കണ്ടപ്പോഴാണ് മുയിസു…

ആരോപണം മാത്രം പോര, തെളിവുകളും കൊണ്ടുവരട്ടെ; കാനഡയുടെ വാദങ്ങള്‍ക്ക് മറുപടിയുമായി എസ്. ജയശങ്കര്‍

കാനഡയുടെ ഇന്ത്യ വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് രൂക്ഷമായ മറുപടിയുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. കാനഡയുടെ അന്വേഷണം തള്ളുന്നില്ലെന്നും എന്നാല്‍ തെളിവുകള്‍ മുന്നോട്ട് വയ്‌ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹര്‍ദീപ് സിംഗ്…

മ്യാന്‍മറില്‍ കലാപം രൂക്ഷം; അതിര്‍ത്തിസുരക്ഷ ആശങ്കയില്‍

ആഭ്യന്തരകലാപം വീണ്ടും രൂക്ഷമായ മ്യാന്‍മറില്‍നിന്ന്‌ അഭയാര്‍ഥിപ്രവാഹം ശക്‌തമായതോടെ മിേസാറമിലെ ഗ്രാമപ്രമുഖരുമായി തിരക്കിട്ട ചര്‍ച്ച നടത്തി അസം റൈഫിള്‍സ്‌. കഴിഞ്ഞ ഏഴിനു നിയമസഭാ തെരഞ്ഞെടുപ്പ്‌ നടന്ന മിസോറം വഴി…

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാവികര്‍ക്ക് വേണ്ടി ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജി ഖത്തര്‍ തള്ളി

ചാരവൃത്തി ആരോപിക്കപ്പെട്ട് ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്‍ ഇന്ത്യന്‍ നാവികര്‍ക്ക് വേണ്ടി ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജി ഖത്തര്‍ കോടതി തള്ളി. എട്ട് മൂന്‍ ഇന്ത്യന്‍ നാവികരാണ് ഖത്തര്‍…

16 വര്‍ഷങ്ങള്‍ക്ക് ശേഷം ഹമാസിന് ഗാസയ്‌ക്ക് മേലുള്ള നിയന്ത്രണം നഷ്ടമായി

ഹമാസ് ഭീകരര്‍ക്ക് ഗാസയ്‌ക്ക് മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹമാസിന് ഗാസയുടെ നിയന്ത്രണം നഷ്ടമാകുന്നത്. ഭീകരര്‍ ഗാസയില്‍ നിന്ന് രക്ഷപെട്ട്…

ദിവസങ്ങള്‍ക്കുള്ളില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിക്കും, ഐസ്‌ലാൻഡില്‍ അടിയന്തരാവസ്ഥ

തുടര്‍ച്ചയായ ഭൂചനത്തെ തുടര്‍ന്ന് ഐസ്‌ലാൻഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് വെള്ളിയാഴ്‌ച പതിനാല് മണിക്കൂറിനിടെ 800 ഭൂചലങ്ങളാണ് അനുഭവപ്പെട്ടത്. 5.0 തീവ്രതയില്‍ കൂടുതലുള്ള രണ്ടെണ്ണവും 4.5 തീവ്രതയില്‍ ഏഴ്…

ഇസ്രായേലിന്റെ അയണ്‍ ഡോം പ്രതിരോധ സംവിധാനം തകരാറിലായി

ഇസ്രായേലിന്റെ അയണ്‍ ഡോം പ്രതിരോധ സംവിധാനം തകരാറിലായതായി റിപ്പോര്‍ട്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അല്‍ജസീറ അടക്കമുള്ള ചാനലുകള്‍ പുറത്ത് വിട്ടു. ഗാസയില്‍ നിന്ന് തൊടുത്തുവിട്ട ഹമാസ് റോക്കറ്റിനെ…

അത്യുഗ്രശേഷിയുള്ള പുതിയ അണുബോംബുമായി യുഎസ്

ഹിരോഷിമയില്‍ പ്രയോഗിച്ചതിന്‍റെ 24 ഇരട്ടി ശേഷിയുള്ള അണുബോംബ് അമേരിക്ക നിര്‍മിക്കുന്നു. ബി61-13 എന്ന ഈ ബോംബ് റഷ്യൻ തലസ്ഥാനമായ മോസ്കോയില്‍ പ്രയോഗിക്കപ്പെട്ടാല്‍ മൂന്നു ലക്ഷത്തിലധികം പേരെങ്കിലും കൊല്ലപ്പെടുമെന്നാണു…

ബൈഡനെ പിന്നിലാക്കി ട്രംപിന്റെ മുന്നേറ്റം

യു.എസ് പ്രസിഡൻഷ്യല്‍ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ, വീണ്ടും സര്‍വേ ഫലങ്ങളില്‍ പ്രസിഡന്റ് ജോ ബൈഡനെ മറികടന്ന് മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡൻഷ്യല്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള…

‘ഗാസയ്ക്കു മേല്‍ അണുവായുധവും പ്രയോഗിക്കാം’; വിവാദ പ്രസ്താവന നടത്തിയ മന്ത്രിയെ നീക്കി ബെഞ്ചമിൻ നെതന്യാഹു

ഗാസയ്ക്കുമേല്‍ ആണവായുധവും പ്രയോഗിക്കാം എന്ന വിവാദ പരാമര്‍ശം നടത്തിയ ഇസ്രായേല്‍ ഹെറിറ്റേജ് മന്ത്രി അമിഹൈ എലിയാഹുവിനെ മന്ത്രിസഭയില്‍ നിന്ന് സസ്പെൻഡ് ചെയ്ത് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമിഹൈയുടെ…

ഉത്തരകൊറിയ വിവിധ രാജ്യങ്ങളിലെ എംബസി അടക്കുന്നു

ചെലവു ചുരുക്കലിന്റെ ഭാഗമായി ഉത്തരകൊറിയ വിവിധ രാജ്യങ്ങളിലെ എംബസി അടച്ചുപൂട്ടാനൊരുങ്ങുന്നു. സ്പെയിൻ, ഹോങ്കോങ്, അംഗോള, യുഗാണ്ട എന്നിവിടങ്ങളിലെ കാര്യാലയം അടച്ചുകഴിഞ്ഞു. പത്ത് രാജ്യങ്ങളിലെ എംബസി അടക്കാനാണ് തീരുമാനം.…

നേപ്പാള്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 125 ആയി; തകര്‍ന്ന കെട്ടിടങ്ങളില്‍ നിരവധിപേര്‍ കുടുങ്ങി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 125 ആയി. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. പലരും കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ്…

റഷ്യയുടെ വാഗ്നര്‍ ഗ്രൂപ്പ് ഹിസ്ബുള്ളയ്ക്ക് അത്യാധുനിക മിസൈലുകള്‍ അയയ്ക്കുമെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: ലെബനനില്‍ നിന്ന് ഇസ്രയേലുമായി ഏറ്റുമുട്ടുന്ന ഹിസ്ബുള്ള തീവ്രവാദികള്‍ക്ക് റഷ്യൻ കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പ് അത്യാധുനിക വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനം അയയ്ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. യുഎസ് ഇന്‍റലിജൻസിനെ…

ഹമാസ് കമാൻഡര്‍ ഇബ്രാഹിം ബാരിയെ വധിച്ചെന്ന് ഇസ്രായേല്‍; ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്ബിനു നേരെയും ആക്രമണം

ഗാസയിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്ബായ ജബാലിയ അഭയാര്‍ത്ഥി ക്യാമ്ബില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ നിരവധിയാളുകള്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ കീഴിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒക്‌ടോബര്‍ ഏഴിന്…

കാനഡ മടുത്തോ? പുതിയ കുടിയേറ്റക്കാര്‍ വളരെ വേഗം മടങ്ങുന്നുവെന്ന് പഠനം

കാനഡയിലെ പുതിയ കുടിയേറ്റക്കാര്‍ വളരെ വേഗം രാജ്യം വിടുന്നതായി പുതിയ പഠനം. സമീപ വര്‍ഷങ്ങളിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഗവേഷണ റിപ്പോര്‍ട്ട്. കാനഡയിലേക്ക് കുടിയേറുന്നവര്‍ വിവിധ ലക്ഷ്യങ്ങളുമായി…

പണമുണ്ടാക്കാൻ ഭീകരര്‍ക്ക് മാരകായുധങ്ങള്‍ വിറ്റ് കിം ജോങ് ഉൻ

വാഷിംഗ്‌ടണ്‍: മദ്ധ്യ ഏഷ്യയിലെ ഭീകരര്‍ക്ക് കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയ വൻതോതില്‍ ആയുധങ്ങള്‍ നല്‍കുന്നുവെന്ന് റിപ്പോര്‍ട്ട്. ദക്ഷിണകൊറിയയുടെ രഹസ്യാന്വേഷണ ഏജൻസിയെ ഉദ്ധരിച്ച്‌ വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്.…

പലസ്തീന്‍ കുഞ്ഞുങ്ങള്‍ക്ക് താങ്ങാകാന്‍ യുഎഇ; യുദ്ധത്തില്‍ പരുക്കേറ്റ ആയിരം കുട്ടികള്‍ക്ക് ചികിത്സ നല്‍കും

ഇസ്രായേല്‍- പലസ്തീന്‍ യുദ്ധത്തില്‍ പരുക്കേറ്റ പലസ്തീന്‍ കുട്ടികള്‍ക്ക് ചികിത്സ നല്‍കാനൊരുങ്ങി യുഎഇ. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇതു സംബന്ധിച്ച നിര്‍ദേശം…