ഹവായിലെ നാവിക താവളത്തില്‍ യു.എസ് സൈനിക വിമാനം റണ്‍വേയില്‍ നിന്ന് തെന്നി കടലില്‍ വീണു. പി8-എ യുദ്ധവിമാനമാണ് കനോയി ബേയിലെ നാവിക ബേസില്‍ അപകടത്തില്‍പെട്ടത്.
റണ്‍വേയില്‍ നിര്‍ത്താൻ പറ്റാതെ മുന്നോട്ടുപോയ വിമാനം കടലില്‍ പതിക്കുകയായിരുന്നെന്ന് യു.എസ് നേവി അറിയിച്ചു.
അപകടത്തിന്‍റെ വിശദാംശങ്ങളോ പരിക്കേറ്റവരുടെ വിവരങ്ങളോ സൈന്യം പുറത്തുവിട്ടിട്ടില്ല. വിമാനം കടലില്‍ വീണ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
നിരീക്ഷണത്തിനും അന്തര്‍വാഹിനികളെ നേരിടാനും മറ്റുമായി ഉപയോഗിക്കുന്ന വലിയ വിമാനമാണ് പി8-എ. ബോയിങ്ങാണ് ഇതിന്‍റെ നിര്‍മാതാക്കള്‍.