അരനൂറ്റാണ്ടിലെ സമ്ബൂര്‍ണ സൂര്യഗ്രഹണം കണ്ട് ലോകം

ര നൂറ്റാണ്ടില്‍ ഒരിക്കല്‍ നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച്‌ ലോകം. അമേരിക്ക, കാനഡ, മെക്സിക്കോ ഉള്‍പ്പടെയുള്ള വടക്കൻ അമേരിക്കന്‍ രാജ്യങ്ങളില്‍ സൂര്യഗ്രഹണം ദൃശ്യമായി.

മെക്സിക്കോയുടെ പസഫിക് തീരത്ത് പ്രാദേശിക സമയം രാവിലെ 11.07 മുതല്‍ സൂര്യഗ്രഹണം ദൃശ്യമായി.

4 മിനിറ്റ് 27 സെക്കന്റ് ദൈർഘ്യം പൂർണഗ്രഹണം നേരില്‍ കാണാൻ ദശലക്ഷക്കണക്കിന് ആളുകളാണ് കാത്തിരുന്നത്. വലിയ ആഘോഷമായാണ് ഈ അപൂർവ നിമിഷത്തെ ആളുകള്‍ കൊണ്ടാടിയത്. “വളരെ മനോഹരവും അവിസ്മരണീയവുമായ ദിവസം”എന്നായിരുന്നു സൂര്യഗ്രഹണം നേരില്‍ കണ്ട് ശേഷം മെക്‌സിക്കൻ പ്രസിഡൻ്റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോറിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *