കെ. മുരളീധരനെ വയനാട്ടില്‍ മത്സരിപ്പിക്കാൻ തയ്യാറെന്ന് സുധാകരൻ

കെ. മുരളീധരനെ വയനാട്ടില്‍ മത്സരിപ്പിക്കുന്നതില്‍ തടസമില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു.

കണ്ണൂർ വിമാനതാവളത്തില്‍ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എവിടെ മത്സരിക്കാനും യോഗ്യനായ നേതാവാണ് മുരളീധരൻ.

വേണമെങ്കില്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനവും മുരളീധരന് നല്‍കാം. താൻ അതില്‍ കടിച്ചു തൂങ്ങില്ലെന്നും ‘ സുധാകരൻ പറഞ്ഞു. ആലത്തൂരില്‍ രമ്യ ഹരിദാസിൻ്റെ പരാജയത്തിന് കാരണം പരിശോധിക്കും. തൃശൂരില്‍ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കും. കേരള കോണ്‍ഗ്രസിനെ യു.ഡി.എഫിലേക്ക് തിരികെ കൊണ്ടു വരണമെന്നാണ് തൻ്റെ വ്യക്തിപരമായ തീരുമാനം. മുന്നണിയില്‍ ആലോചിച്ചു ഈ കാര്യത്തില്‍ തീരുമാനമെടുക്കണം. യു.ഡി.എഫിന് കെ.എം മാണിയെ മറക്കാനാവില്ലെന്നും സുധാകരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *