അടിയന്തരാവസ്ഥാ വാര്‍ഷിക ദിനമായ ഇന്ന് രാജ്യതലസ്ഥാനത്ത് വിവിധ പരിപാടികള്‍ ബിജെപി സംഘടിപ്പിക്കും. ദില്ലി ദേശീയ ആസ്ഥാനത്തെ പരിപാടിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പങ്കെടുക്കും.
18ാം ലോക്‌സഭയുടെ ആദ്യ ദിനത്തില്‍ തന്നെ അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിച്ച പ്രധാനമന്ത്രി കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും ലക്ഷ്യംവെച്ചിരുന്നു. എന്നാല്‍ ഭരണഘടനയെ ബിജെപി ആക്രമിക്കുന്നു എന്നാണ് ഇന്‍ഡ്യാ സഖ്യം നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെ നിരന്തരം ഉന്നയിക്കുന്നത്. അടിയന്തരാവസ്ഥ കോണ്‍ഗ്രസിനെതിരെ രാഷ്ട്രയ ആയുധമാക്കാനാണ് ബിജെപി നീക്കം.
അടിയന്തരാവസ്ഥയിലുടെ ഇന്ദിര ഗാന്ധി ജനാധിപത്യത്തെ തകര്‍ത്തു എന്നാണ് ആരോപണം. ജനാധിപത്യത്തിലെ കറുത്ത ദിനങ്ങള്‍ എന്ന് പേരിട്ട് ദില്ലി ബിജെപി ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പങ്കെടുക്കും. ബിജെപിയുടെ എല്ലാ സംസ്ഥാന ഘടകങ്ങളുടെ നേതൃത്വത്തിലും അടിയന്തരാവസ്ഥ വിരുദ്ധ പരിപാടികള്‍ സംഘടിപ്പിക്കും .