പാര്‍ലമെന്റില്‍ ഇനി ബിജെപിക്ക് പിന്തുണയില്ലെന്ന് അറിയിച്ച് ബിജു ജനതാദള്‍. രാജ്യസഭയില്‍ ശക്തമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും ബിജെഡി അറിയിച്ചു.
രാജ്യസഭയില്‍ ബിജെഡിയുടെ പിന്തുണ ഇന്‍ഡ്യ സഖ്യത്തിന് ലഭിക്കാന്‍ കോണ്‍ഗ്രസ് നീക്കങ്ങളാരംഭിച്ചതായാണ് സൂചന. ഒഡീഷയിലെ ജനങ്ങളുടെയും രാജ്യത്തെ സാധാരണക്കാരുടെയും താല്‍പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കണമെന്നാണ് എംപിമാര്‍ക്ക് ബിജെഡി പ്രസിഡന്റ് നവീന്‍ പട്നായിക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാജ്യസഭയിലെ ഒമ്ബത് എംപിമാരുടെ യോഗത്തിലാണ് പട്നായിക് ഇക്കാര്യം ആവശ്യപ്പെട്ടത്.
ലോക്‌സഭയില്‍ ഇക്കുറി ബിജെഡിക്ക് പ്രാതിനിധ്യമില്ല. ഒഡീഷയില്‍ വലിയ പരാജയമാണ് നവീന്‍ പട്!നായിക് ഏറ്റുവാങ്ങിയത്. 24 വര്‍ഷത്തെ ബിജെഡി ഭരണം ബിജെപി പിടിച്ചെടുത്തിരുന്നു. ഒപ്പം ലോക്‌സഭയില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാനും ബിജെഡിക്ക് ആയില്ല.