ആമയിഴഞ്ചൻ തോടിൻ്റെ റെയിൽവേ സ്റ്റേഷനടിയിൽ കൂടി പോകുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നത് മൂലമുള്ള വിവിധ പ്രശ്നങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. 18 വ്യാഴാഴ്ച രാവിലെ 11:30ന് ഓൺലൈൻ ആയാണ് യോഗം ചേരുക. തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യം, കായികം -റെയിൽവേ, ആരോഗ്യം, ജലവിഭവം വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎൽഎമാരും തിരുവനന്തപുരം മേയറും പങ്കെടുക്കും. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിലുണ്ടാകും. ഈ പ്രദേശത്ത് മാലിന്യം കുന്നു കൂടുന്നത് വെള്ളത്തിന്റെ ഒഴുക്ക് തടയപ്പെടുകയും തമ്പാനൂരിലും പരിസരത്തും വെള്ളക്കെട്ടുണ്ടാകുന്നതിനും ഇടയാക്കുന്നുണ്ട്. രോഗാണുക്കൾ പെരുകി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാവുന്ന സാഹചര്യത്തിലാണ് യോഗം.
Related Posts
പതിനാലോളം പതഞ്ജലി ഉത്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍
ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുര്‍വേദ, ദിവ്യ ഫാര്‍മസി എന്നിവയുടെ 14 ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍…
ഏത് ഭാഷയില്‍ പറഞ്ഞാലും പ്രധാനമന്ത്രി ഹിന്ദിയില്‍ കേള്‍ക്കും
കേരളത്തില്‍ ഇന്ന് നടക്കുന്ന പരിപാടികളില്‍ ആര് ഏത് ഭാഷയില്‍ പറഞ്ഞാലും പ്രധാനമന്ത്രിക്ക് ഹിന്ദിയില്‍ കേള്‍ക്കാം. ഇന്നുള്ള സംഭാഷണങ്ങളെല്ലാം, ഇവ തല്‍ക്ഷണം ഹിന്ദിയിലേക്കു മൊഴിമാറ്റി ഹെഡ്ഫോണിലൂടെ ചെവിയിലെത്തിക്കുന്ന ആപ്ലിക്കേഷൻ…
ചടയന്‍ ഗോവിന്ദന് അനുസ്മരണ ചടങ്ങില്‍ ഇ പി പങ്കെടുത്തേക്കില്ല
പയ്യാമ്ബലത്ത് നടക്കുന്ന ചടയന്‍ ഗോവിന്ദന് അനുസ്മരണ പുഷ്പ്പാര്‍ചനയില്‍ ഇ പി ജയരാജന് പങ്കെടുത്തേക്കില്ല. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഇതിന് ആയുര്‍വേദ ചികിത്സ നടക്കുന്നതായും ഇ പി ജയരാജന് പാര്‍ട്ടിയെ അറിയിച്ചു.…