സന്ദീപ് വാര്യർ കോണ്‍ഗ്രസില്‍ തന്നെയാണ് എത്തേണ്ടതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.ബിജെപിയെ ക്ഷീണിപ്പിക്കുന്ന തീരുമാനം എന്ന നിലയില്‍ സന്ദീപ് വാര്യർ ബിജെപി വിട്ടതിനെ സ്വാഗതം ചെയ്യുന്നുവെന്നും ബി ജെ പിയെ ഉപേക്ഷിച്ചതാണോ ബി ജെ പി രാഷ്ട്രീയം ഉപേക്ഷിച്ചതാണോയെന്ന് ഭാവിയില്‍ കാണേണ്ടത് എന്നും അദ്ദേഹം ചോദിച്ചു.
ബി ജെ പി ഉപേക്ഷിച്ചു പോകേണ്ട ഇടം കോണ്‍ഗ്രസ് ആണോ എന്നതില്‍ അഭിപ്രായ വ്യത്യാസമുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.
കെ പി സി സി പ്രസിഡൻ്റിൻ്റെ കൊലവിളി പ്രസംഗത്തിനുള്ള തിരിച്ചടിയാണ് ചേവായൂരിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് മന്ത്രി പറഞ്ഞു .സംഘർഷത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നും സുധാകരൻ്റെ ആഹ്വാനം അനുസരിച്ചാണ് കോണ്‍ഗ്രസ് അതിക്രമം നടത്തുന്നത് എന്നും മന്ത്രി പറഞ്ഞു.