സെനറ്റ് പദവിയില്‍ നിന്നും പി.പി ദിവ്യയെ നീക്കിയില്ല, ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ച്‌ കണ്ണൂര്‍ സര്‍വകലാശാല

കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗത്വത്തില്‍ നിന്നും പി.പി ദിവ്യയെ മാറ്റാത്തത് വിവാദമാകുന്നു. കണ്ണൂര്‍ എ.ഡി.

എം നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍ ഒന്നാം പ്രതിയായ ദിവ്യയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഗവര്‍ണര്‍ക്ക് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ പരാതി നല്‍കിയിരുന്നു.

ഇതു രാജ്ഭവന്‍ അന്വേഷിച്ചു കൊണ്ടിരിക്കെയാണ് ദിവ്യയെ നിലനിര്‍ത്തിക്കൊണ്ടു സര്‍വകലാശാല മുന്‍പോട്ടു പോകുന്നത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയിലിരിക്കെയാണ് ദിവ്യയെ സെനറ്റിലേക്ക് തെരഞ്ഞെടുത്തത്. എന്നാല്‍ ആത്മഹത്യാ പ്രേരണ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് സി. പി. എം പി.പി ദിവ്യയെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്നും മാറ്റിയിരുന്നു.

എന്നാല്‍ സെനറ്റ് അംഗത്വത്തില്‍ നിന്നും ജില്ലാപഞ്ചയത്ത് അംഗത്വത്തില്‍ നിന്നും ദിവ്യയെ മാറ്റിയിട്ടില്ല. ദിവ്യ തെരഞ്ഞെടുക്കപ്പെട്ട അംഗമായതിനാല്‍ മൂന്ന് മാസം കഴിഞ്ഞേമാറ്റാനാവുകയുളളൂവെന്നാണ് സര്‍വകലാശാല അധികൃതരുടെ നിലപാട്.

ഇതിനായി പുതിയ തെരഞ്ഞെടുപ്പു നടത്തേണ്ടതുണ്ടെന്നും സമയം ആവശ്യമാണെന്നാണ് സര്‍വകലാശാല അധികൃതര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *