യു.എസില്‍ മറ്റൊരു ഇന്ത്യൻ വിദ്യാർഥിയെ കൂടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ത്യൻ വിദ്യാർഥിയെ വെള്ളിയാഴ്ച ഒഹയോയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ന്യൂയോർക്കിലെ ഇന്ത്യൻ കോണ്‍സുലേറ്റ് അറിയിച്ചു.
ക്ലീവ്ലാൻഡില്‍ വിദ്യാർഥിനിയായിരുന്ന ഉമ സത്യ സായിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഒരു വർഷത്തിനിടയില്‍ യു.എസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന പത്താമത്തെ വിദ്യാർഥിയാണ് ഉമ സത്യ സായി. ഉമയുടെ മൃതദേഹം ഇന്ത്യയിലേക് കൊണ്ടുപോകുന്നതിനുള്ള എല്ലാ സഹായവും ഉറപ്പാക്കുമെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി.
വിദ്യാർഥിയുടെ മരണകാരണം ഏതാണെന്ന് കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. മാർച്ചില്‍ ഇന്ത്യൻ വിദ്യാർത്ഥിയായ മുഹമ്മദ് അബ്ദുള്‍ അറാഫത്തിനെ ക്ലീവ്‌ലാൻഡ് പ്രദേശത്ത് നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്നു.