ആലപ്പുഴ മണ്ഡലത്തിലെ സിപിഐഎമ്മിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ നേതൃത്വം ഏറ്റെടുത്ത് മുന്‍ മന്ത്രി ജി സുധാകരന്‍.
പ്രായപരിധി മാനദണ്ഡത്തില്‍ പാര്‍ട്ടി നേതൃസമിതികളില്‍ നിന്ന് ഒഴിവായ സുധാകരന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ട പ്രകാരമാണ് ചുമതല ഏറ്റെടുത്തത്. സുധാകരന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ നേതൃത്വത്തിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.
ത്രികോണ മത്സരച്ചൂടില്‍ അമര്‍ന്ന ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ ജി സുധാകരന്റെ നേതൃ മികവ് ഉപയോഗപ്പെടുത്താനാണ് സിപിഐഎമ്മിന്റെ തീരുമാനം. തിരഞ്ഞെടുപ്പില്‍ സംഘടനയെ നയിക്കുന്നതില്‍ പരിചയ സമ്ബത്തുള്ള ജി സുധാകരന് ഇക്കാര്യത്തിലുള്ള മികച്ച ട്രാക്ക് റെക്കോര്‍ഡ് കണക്കിലെടുത്താണ് തീരുമാനം. പിണറായി വിജയന്‍ തന്നെയാണ് ഇതിന് മുന്‍കൈ എടുത്തത്.
മുഖ്യമന്ത്രി ഇന്നലെ ആലപ്പുഴയില്‍ എത്തിയപ്പോള്‍ ജി സുധാകരനെ നേരിട്ട് കണ്ടിരുന്നു. പദവികള്‍ നോക്കാതെ ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുട നേതൃത്വം ഏറ്റെടുക്കാനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്. ഇതിന് പിന്നാലെയാണ് നേരിട്ട് പ്രചാരണങ്ങള്‍ക്ക് ഇറങ്ങിയത്.