മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്.
ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ രണ്ടംഗ
ബെഞ്ചിന്റേതാണ് വിധി.
വിശാല ബെഞ്ച് അറസ്റ്റുമായ ബന്ധപ്പെട്ട ചോദ്യങ്ങള്‍ പി.എം.എല്‍.എയുടെ അടിസ്ഥാനത്തില്‍ തീർപ്പാക്കുന്നത് വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഡല്‍ഹി മുഖ്യമന്ത്രിയാണെന്നതും ഇത്രയും നാള്‍ തടവില്‍കഴിഞ്ഞതും പരിഗണിച്ചുവെന്ന് ജസ്റ്റിസ് സഞ്ജീവ്
ഖന്ന വിധിയില്‍വ്യക്തമാക്കി. സി.ബിഐ കേസില്‍ കസ്റ്റഡിയിലായതിനാല്‍ ആ കേസിലെ ഹൈകോടതി
വിധിയുടെ അടിസ്ഥാനത്തിലായിരിക്കും ജയില്‍ മോചനം. ജൂലൈ 17ാം തീയതിയായിരിക്കും
കെജ്രിവാളിനെതിരായ കേസ് ഹൈകോടതി പരിഗണിക്കുക.
നേരത്തെ മെയ് 10ാം തീയതിയും അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം
അനുവദിച്ചിരുന്നു. ജൂണ്‍ ഒന്ന് വരെയാണ് ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചുമതലകള്‍
നിർവഹിക്കരുത്, ഫയലുകളില്‍ ഒപ്പിടരുത് തുടങ്ങിയ കർശന വ്യവസ്ഥകളോടെയായിരുന്നു അന്ന് സുപ്രീംകോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. ഡല്‍ഹി മദ്യനയക്കേസില്‍ മാർച്ച് 21നാണ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.