ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പ്: ഒമ്ബതംഗ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്. മൂന്ന് ഘട്ടമായി നടക്കുന്ന ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പിലേക്കുള്ള ഒമ്ബതംഗ സ്ഥാനാര്‍ത്ഥികളുട പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

നാഷണല്‍ കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കൊടുവിലാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയത്.

ജനറല്‍ സെക്രട്ടറി ഗുലാം അഹ്‌മദ്, മിര്‍ ദൂറില്‍ നിന്നും ജമ്മു കശ്മീര്‍ മുന്‍ അധ്യക്ഷന്‍ വികാര്‍ റസൂല്‍ വാണി, ബാനിഹലില്‍ നിന്നും മത്സരിക്കും. ട്രാല്‍ സീറ്റില്‍ നിന്ന് സുരിന്ദര്‍ സിങ് ചാന്നി, ദേവ്സറില്‍ നിന്ന് അമാനുള്ള മാന്റൂ, അനന്ത്നാഗില്‍ നിന്ന് പീര്‍സാദ മുഹമ്മദ് സയ്യിദ്, ഇന്‍ഡെര്‍വാലില്‍ നിന്ന് ഷെയ്ഖ് സഫാറുള്ള, ഭദര്‍വയില്‍ നിന്ന് നദീം ഷരീഫ്, ദോഡയില്‍ നിന്ന് ഷെയ്ഖ് റിയാസ്, ദോഡ വെസ്റ്റില്‍ നിന്ന് പ്രദീപ് കുമാര്‍ ഭഗട് എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കും.

Leave a Reply

Your email address will not be published. Required fields are marked *