അടിപതറി ബിജെപി; ഇന്ത്യ മുന്നണിയിലെ ഘടക കക്ഷികളെ അടര്‍ത്തിയെടുത്ത് സര്‍ക്കാറുണ്ടാക്കാന്‍ നീക്കം

400 സീറ്റ് അവകാശവാദവുമായി തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയ ബിജെപി 200 സീറ്റുകള്‍ പോലും നേടില്ലെന്ന് സൂചന.ബിജെപി അനുകൂല മാധ്യമങ്ങളുടേതാണ് ഈ‌ നിരീക്ഷണം.

ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ വന്നാല്‍ പോലും, ഇന്ത്യ മുന്നണിയിലെ ഘടക കക്ഷികളെ അടര്‍ത്തിയെടുത്ത് സര്‍ക്കാറുണ്ടാക്കാന്‍ കഴിയുമെന്ന വാദത്തിലേക്കാണ് ബി.ജെ.പി അനുകൂലികളായ മാധ്യമ പ്രവര്‍ത്തകർ ഇപ്പോള്‍ ചുരുങ്ങിയിരിക്കുന്നത്.

ഇതിനിടെയാണ് കെജ്രിവാള്‍ പുറത്തിറങ്ങിയതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടുതല്‍ സംഘടിതമായി സടകുടഞ്ഞ് എണീറ്റിരിക്കുന്ന കാഴ്ച. ഇനി നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും കെജ്രിവാള്‍ ‘ഇഫക്‌ട്’ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയാലും അത്ഭുതപ്പെടാന്‍ കഴിയുകയില്ല.അപ്രതീക്ഷിതമായ സംഭവവികാസങ്ങളില്‍ ബി.ജെ.പി അണികളും ആശങ്കയിലാണ്. പുതിയ സാഹചര്യത്തില്‍ മോദി സ്വപ്നം കണ്ട ഭൂരിപക്ഷം എന്തായാലും ലഭിക്കില്ലെന്ന കാര്യം അവരും ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *