സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്ന് നടനും എംഎല്‍എയുമായ മുകേഷിനെ ഒഴിവാക്കി തല്‍ക്കാലം മുഖം രക്ഷിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍.
എന്നാല്‍ എംഎല്‍എ സ്ഥാനത്തുനിന്ന് രാജിവെക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടില്ല. മുകേഷ് എംഎല്‍ല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഐഎം. ലൈംഗികാരോപണം നേരിടുന്ന മുകേഷിന്റെ എംഎല്‍എ സ്ഥാനം നിലനിര്‍ത്തി ചേര്‍ത്തുപിടിക്കാനാണ് തീരുമാനം.
സിനിമാ മേഖലയില്‍ ആരോപണം നേരിടുന്ന വ്യക്തി തന്നെ സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് നയം രൂപീകരിക്കാനുള്ള സമിതിയില്‍ അംഗമാക്കുന്നതിലൂടെ സര്‍ക്കാര്‍ എന്ത് നയമാണ് മുന്നോട്ട് വയ്ക്കുന്നത് എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. പ്രതിഷേധം കൂടി ശക്തമായതോടെ സമിതിയില്‍ നിന്ന് മുകേഷിനെ ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുകയാണ്.
മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.