തിരുവനന്തപുരം ലോക സഭമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി ലോകമറിയുന്ന മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്ര താരം ശോഭന.
ഇത്തവണത്തെ വിഷു പ്രത്യേകതകള്‍ നിറഞ്ഞതാണ്. വർഷങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ വിഷുവിന് എത്തുന്നത്. തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രാജീവ് ചന്ദ്രശേഖറിന് എല്ലാ പിന്തുണയും നല്കുന്നു. അദ്ദേഹത്തിന് വിജയാശംസകള്‍ നേരുന്നുവെന്നും ശോഭന പറഞ്ഞു.
തിരുവനന്തപുരത്ത് സ്വകാര്യ ഹോട്ടലില്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശോഭന. വിഷുദിനത്തില്‍ ഇവിടെയെത്തിയത് പ്രത്യേക ക്ഷണം സ്വീകരിച്ചാണ്. നാളെ നടക്കുന്ന ബിജെപിയുടെ പൊതുസമ്മേളനത്തില്‍ നരേന്ദ്രമോദിയോടൊപ്പം പങ്കെടുക്കുമെന്നും ശോഭന പറഞ്ഞു.