സര്‍ക്കാര്‍ നഴ്സിങ്ങ് കോളേജ് ഹോസ്റ്റലില്‍ നടന്ന റാഗിങ്ങുമായി ബന്ധപ്പെട്ട സംഭവത്തില്‍ രണ്ട് പെരെ സസ്പെൻഡ് ചെയിതു.
കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. സുലേഖ എ.ടി., അസി. വാര്‍ഡ ന്റെ ചുമതലയുള്ള അസി. പ്രൊഫസര്‍ അജീഷ് പി മാണി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. റാഗിങ്ങ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കം ചെയ്യാനും നിര്‍ദേശമുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.
അതേസമയം കോട്ടയത്തെ റാഗിങ്ങില്‍ ചില കുളംകലക്കികള്‍ ദുഷ്പ്രചരണം നടത്തുന്നുവെന്നും പ്രചരണം ജനങ്ങള്‍ തള്ളി കളയണമെന്നും എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ ഇന്ന് പ്രതികരിച്ചിരുന്നു.കുത്തും കോമയും ചേർത്ത് ചിലർ വ്യാജ വാർത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും. കെപിസിസി അധ്യക്ഷനാണ് ഇത് തുടങ്ങി വച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.