മുഖ്യമന്ത്രി സ്റ്റാലിന്‍ ചമയുന്നുവെന്നും ഇത് റഷ്യയല്ല ജനാധിപത്യ കേരളമാണെന്നും പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.
സതീശന്‍. മുഖ്യമന്ത്രിയുടെ ബസിന് നേരെ കെഎസ് യുക്കാര്‍ നടത്തിയ ഷൂ ഏറ് വൈകാരിക പ്രതികരണം മാത്രമായിരുന്നെന്നും അത് ആവര്‍ത്തിക്കരുതെന്ന് തന്നെയാണ് തങ്ങളുടെ നിലപാടെന്നും വി.ഡി. സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കടലാസ് പോലും ചുരുട്ടിയെറിയുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും പറഞ്ഞു. അതേസമയം പെണ്‍കുട്ടികളെ അടക്കം തല്ലിച്ചതയ്ക്കുന്നത് കണ്ടിട്ടാണ് ആ പ്രതികരണം. അത് പ്രോത്സാഹിപ്പിക്കുന്നില്ലെന്നും പറഞ്ഞു. നവകേരളാ സദസ്സ് പ്രതിഷേധത്തിന്റെ ഭാഗമായി കോതമംഗലത്തേക്കുള്ള യാത്രക്കിടെ ഓടക്കാലില്‍വച്ചായിരുന്നു കെഎസ് യുക്കാര്‍ ബസിന് നേരെ ഷൂ കൊണ്ടുള്ള ഏറ് നടത്തിയത്.
നേരത്തേ ഈ സമരരീതിയ്‌ക്കെതിരേ കെഎസ് യു നേതാക്കളും രംഗത്ത് വന്നിരുന്നു ഷൂ എറിഞ്ഞത് വൈകാരിക പ്രകടനം മാത്രമാണെന്ന് കെഎസ് യു നേതാവ് അലോഷ്യസ് സേവ്യറും പ്രതികരിച്ചിരുന്നു. ഇനി അത്തരം സമരമാര്‍ഗ്ഗം ഇനി അവലംബിക്കില്ലെന്നും പറഞ്ഞു. അതേസമയം ഷൂ എറിഞ്ഞതിന് പിന്നാലെ കെ.എസ്.യു. പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിക്കുകയും കേസെടുക്കുകയും ചെയ്തിരുന്നു.
ഷൂഏറ് നടത്തിയ നാലു കെ.എസ്. യു. പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്. കുറുപ്പുംപടി പോലീസാണ് കേസടുത്തത്. ഇവര്‍ക്ക് വേണ്ടുന്ന നിയമസഹായം നല്‍കുമെന്ന് കെ.എസ്.യു. വും വ്യക്തമാക്കിയിരിക്കുകയാണ്.
ഷൂ എറിഞ്ഞതിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. നവകേരള സദസിനെ മറ്റൊരു രീതിയില്‍ തിരിച്ചുവിടാനാണു നീക്കമെന്നും ഷൂ ഏറിലേക്കു പോയാല്‍ മറ്റു നടപടികളിലേക്കു കടക്കേണ്ടി വരുമെന്നും പിന്നെ വിലപിച്ചിട്ടു കാര്യമില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. കോതമംഗലത്ത് നവകേരള സദസില്‍ സംസാരിക്കുമ്ബോഴാണു മുഖ്യമന്ത്രി ഷൂ ഏറിനേക്കുറിച്ചും പ്രതികരിച്ചത്.