ഇന്ത്യയുടെ തോല്‍വിയില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയുടെ തോല്‍വിയില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാളിലെ ബാങ്കുര ജില്ലയിലാണ് സംഭവം.

വസ്ത്ര സ്ഥാപനത്തില്‍ ജീവനക്കാരനായ രാഹുല്‍ ലോഹറാണ് (23) കടുംകൈ ചെയ്തത്.

ഫൈനല്‍ മത്സരം കാണാൻ ഇയാള്‍ ഞായറാഴ്ച അവധി എടുത്തിരുന്നു. എന്നാല്‍, ഇന്ത്യ തോറ്റതിന് പിന്നാലെ മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് സഹോദരീ ഭര്‍ത്താവ് ഉത്തം സുര്‍ പറഞ്ഞു. മറ്റൊരു പ്രശ്നവും രാഹുലിന് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയെ ആറ് വിക്കറ്റിന് തോല്‍പിച്ച ആസ്ട്രേലിയ ആറാം തവണയാണ് ഏകദിന ലോകകപ്പില്‍ കിരീടം ചൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *