ഹമാസ് ഭീകരര്‍ക്ക് ഗാസയ്‌ക്ക് മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം.
16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹമാസിന് ഗാസയുടെ നിയന്ത്രണം നഷ്ടമാകുന്നത്. ഭീകരര്‍ ഗാസയില്‍ നിന്ന് രക്ഷപെട്ട് ഓടുകയാണെന്നും, സാധാരണക്കാരായ ആളുകള്‍ ഹമാസിന്റെ താവളങ്ങള്‍ കയ്യടക്കിയെന്നും ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് യാലന്റ് വ്യക്തമാക്കി. അവര്‍ക്ക് ഈ സര്‍ക്കാരില്‍ യാതൊരു വിശ്വാസവും ഇല്ലെന്നും ഇസ്രായേലില്‍ പ്രധാന മാദ്ധ്യമങ്ങളില്‍ സംപ്രേഷണം ചെയ്ത വീഡിയോയില്‍ ഗാലന്റ് വ്യക്തമാക്കി. എന്നാല്‍ ഇത് സംബന്ധിച്ചുള്ള കൂടുതല്‍ തെളിവുകള്‍ പ്രതിരോധ മന്ത്രാലയം പുറത്ത് വിട്ടിട്ടില്ല.
യുദ്ധം ഒരു മാസം പിന്നിടുമ്ബോഴാണ് ഗാസയ്‌ക്ക് മേല്‍ ഹമാസിന് നിയന്ത്രണം നഷ്ടമായെന്ന വിവരം ഇസ്രായേല്‍ പുറത്ത് വിടുന്നത്. 240ഓളം പേരെ ഹമാസ് ഇപ്പോഴും ബന്ദികളാക്കി വച്ചിരിക്കുകയാണ്. ഗാസ പൂര്‍ണമായും ഇസ്രായേലിന്റെ നിയന്ത്രണത്തിലായെന്ന് പാലസ്തീൻ പ്രധാനമന്ത്രിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഹമാസ് തടവിലാക്കിയവരെ മോചിപ്പിക്കാനായി പ്രത്യേക കരാര്‍ ഉണ്ടാക്കുന്നതിനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. എന്നാല്‍ അട്ടിമറി സാധ്യത മുന്നില്‍ കണ്ട് ഇതുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങളൊന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. അതേസമയം കഴിഞ്ഞ ദിവസമുണ്ടായ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായേല്‍ സൈനികര്‍ക്ക് പരിക്കേറ്റതിന് പിന്നാലെ ഹിസ്ബുള്ളയുടെ ഒളിത്താവളങ്ങളില്‍ ഇസ്രായേലിന്റെ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയതായി സൈന്യം അറിയിച്ചു.