സൈന്യത്തെ തങ്ങളുടെ രാജ്യത്ത് നിന്ന് പിൻവലിക്കണമെന്ന് ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് മാലി ദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസു.
കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനെ രാഷ്ട്രപതിയുടെ ഓഫീസില്‍ കണ്ടപ്പോഴാണ് മുയിസു ഔദ്യോഗികമായി ഇക്കാര്യം ആവശ്യപ്പെട്ടത്.വിദേശ സൈനികരെ മാലിദ്വീപില്‍ നിന്നും പിൻവലിക്കുമെന്നത് മുഹമ്മദ് മുയിസുവിന്‍റെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നാണ്. വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയ്തുള്ള തന്‍റെ ആദ്യ പ്രസംഗത്തിലും അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു.മാലിദ്വീപില്‍ ഇന്ത്യ 70 സൈനികരെ വിന്യസിച്ചിട്ടുണ്ട്. റഡാറുകളും നിരീക്ഷണ വിമാനങ്ങളുമാണ് ഇവര്‍ കൈകാര്യം ചെയ്യുന്നത്. കൂടാതെ, യുദ്ധക്കപ്പലുകളിലും ഇന്ത്യൻ നാവികര്‍ നിരീക്ഷണം നടത്തുന്നുണ്ട്.