യു.ഡി.എഫ്-ബി.ജെ.പി ആക്രമണമാണ് മേയര്‍ നേരിടുന്നത്: വി ശിവൻകുട്ടി

യു.ഡി.എഫ്-ബി.ജെ.പി ആക്രമണമാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ നേരിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

ഒരു വിഭാഗം മാധ്യമങ്ങളും ഇതിനൊപ്പമുണ്ട്. കോർപ്പറേഷൻ പ്രവർത്തനം തടസ്സപ്പെടുത്താൻ ശ്രമം നടക്കുന്നു. ശക്തമായ ഗൂഢാലോചനയാണ് ഇതിനു പിന്നില്‍. സ്ത്രീയെന്ന പരിഗണന പോലും കൊടുക്കാതെയാണ് സാമൂഹിക മാധ്യമങ്ങളില്‍ മേയറെ ആക്രമിക്കുന്നത്. തനിക്ക് ഇതിനോട് യോജിക്കാൻ സാധിക്കില്ലെന്നും ശിവൻകുട്ടി പറഞ്ഞു.

സംഭവം പൊലീസ് അന്വേഷിക്കുന്നുണ്ട്. ഡ്രൈവറുടെ പരാതിയില്‍ കേസെടുക്കാത്ത കാര്യം തനിക്കറിയില്ല. അത് തീരുമാനിക്കേണ്ടത് പൊലീസ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡ്രൈവർ-മേയർ വിഷയത്തില്‍ ഇന്നലെ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സില്‍ യോഗത്തില്‍ വാക്കേറ്റം നടന്നിരുന്നു. മേയർക്കെതിരെ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ യദു നേരത്തേ കന്റോണ്‍മെന്റ് പോലീസിന് നല്‍കിയ പരാതിയില്‍ തുടർ നടപടിയുണ്ടാകാഞ്ഞതിനാലാണ് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നല്‍കിയത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും പൊതുസ്ഥലത്ത് അസഭ്യം പറഞ്ഞുവെന്നും ചൂണ്ടിക്കാട്ടിയാണ് യദുവിന്റെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *