എന്തുകൊണ്ട് വെള്ള ടീഷര്‍ട്ട് മാത്രം ധരിക്കുന്നു ; ചോദ്യത്തിന് മറുപടി നല്‍കി രാഹുല്‍ഗാന്ധി

എന്തുകൊണ്ട് വെള്ള ടീഷര്‍ട്ട് മാത്രം ധരിക്കുന്നുവെന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

കര്‍ണാടകയിലെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു രാഹുല്‍ ഈ ചോദ്യം നേരിട്ടത്. എന്നാല്‍ വളരെ ലളിതമായി ചിരിച്ചു കൊണ്ട് രാഹുല്‍ മറുപടി നല്‍കുകയായിരുന്നു. സുതാര്യവും ലളിതവുമാണ് ഈ വേഷമെന്നായിരുന്നു രാഹുലിന്റെ മറുപടി. സുതാര്യവും ലളിതവുമാണ് ഈ വേഷം. പിന്നെ വസ്ത്രങ്ങളുടെ കാര്യത്തില്‍ താന്‍ അത്ര ശ്രദ്ധിക്കാറില്ല. സിംപിളായ വസ്ത്രമാണ് ഞാനിപ്പോള്‍ ഇഷ്ടപ്പെടുന്നതും തിരഞ്ഞെടുക്കുന്നതും രാഹുല്‍ ?ഗാന്ധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *