ഉരുള്‍പൊട്ടല്‍ ; രക്ഷാ പ്രവര്‍ത്തനം തുടരുന്നു

വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ രക്ഷാദൗത്യം ഇന്നും തുടരും. മരണസംഖ്യ ഉയര്‍ന്നേക്കും. 282 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

195 പേര്‍ ചികിത്സയിലാണ്. ഇരുന്നൂറിലധികംപേരെ കാണാതായി.

മുണ്ടക്കൈയില്‍ നിന്നും ചാലിയാറില്‍ നിന്നുമായി ഇതുവരെ കണ്ടെത്തിയത് 98 മൃതദേഹങ്ങളാണ്. അതേസമയം ബെയ്‌ലിന് പാലത്തിന്റെ നിര്‍മ്മാണം ഇന്ന് പൂര്‍ത്തിയാക്കും. ഇതോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാകും.

ബെയ്‌ലി പാലത്തിന് സമാന്തരമായി നടപ്പാല നിര്‍മ്മാണവും നടക്കുന്നുണ്ട്. നേരത്തെ സൈന്യം തയ്യാറാക്കിയ താല്‍ക്കാലിക പാലം മലവെള്ളപ്പാച്ചിലില്‍ മുങ്ങിയിരുന്നു. അതുകൊണ്ടാണ് രക്ഷാപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് നടന്നു പോകാന്‍ കഴിയുന്ന ചെറിയ പാലം നിര്‍മ്മിച്ചത്. സൈന്യത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രിയാണ് നിര്‍മ്മാണം നടത്തിയത്. 190 അടി നീളമുള്ള ബെയ്‌ലി പാലം നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാകും. ഇതുവരെ 1600 ഓളം പേരെയാണ് രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *