രാജ്യത്തെ മദ്രസകള്‍ നിർത്തലാക്കാനുള്ള കേന്ദ്ര ബാലാവകാശ കമ്മീഷൻ നിർദേശത്തില്‍ തെറ്റില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
14 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം മൗലികാവകാശമാണെന്നും ഐക്യരാഷ്ട്രസഭ പോലും ഇത് അംഗീകരിച്ചിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു.ഏതെങ്കിലും തരത്തില്‍ ഒരു ‘പ്രത്യേക’ വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ലന്നും മദ്രസാ വിദ്യാഭ്യാസ സമ്ബ്രദായത്തെ ഉന്നമിട്ട് ഗവർണർ പറഞ്ഞു.
ശബരിമല വിഷയത്തിലും ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചു. ശബരിമലയിലെ വിഷയത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ അന്വേഷിച്ചു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.