നവ കേരള ബസ് വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസ് ഉദ്ഘാടനത്തിനിടെയാണ് അദ്ദേഹം പ്രതികരിച്ചത്.
യാത്ര തുടങ്ങുന്നതിന് മുമ്ബേ ബസിന്റെ ആഢംബരത്തെ കുറിച്ചായിരുന്നു ചര്‍ച്ച.ആദ്യമായാണ് ഞങ്ങളും ഈ ബസില്‍ കയറുന്നത്. എന്നാല്‍ ബസിന്റെ ആഢംബരം എന്താണെന്ന് എത്ര പരിശോധിച്ചിട്ടും കണ്ടില്ല. ഈ പരിപാടിക്ക് ശേഷം എല്ലാവരും ഇവിടെ നിന്ന് അതേ ബസില്‍ കയറിയാണ് കാസര്‍ഗോട്ടേക്ക് തിരിച്ചുപോകുക. മാധ്യമ പ്രവര്‍ത്തകരോട് ഒരഭ്യര്‍ത്ഥനയുള്ളത് എല്ലാവരും ഈ ബസില്‍ കയറണം. നിങ്ങള്‍ എന്തെല്ലാം കൊടുത്താലും നിങ്ങളുമായി നല്ല ബന്ധമാണ് പുലര്‍ത്തിപ്പോരുന്നത്. നിങ്ങള്‍ക്ക് ഈ ബസ് പരിശോധിച്ച് ഈ ബസില്‍ എത്ര ആര്‍ഭാടമുണ്ടെന്ന് കാട്ടിക്കൊടുക്കണം, മുഖ്യമന്ത്രി പറഞ്ഞു.