വന്‍ വ്യവസായ സാമ്രാജ്യത്തിന്റെ അധിപനായിരിക്കുമ്ബോഴും മനുഷ്യതത്തിന് രത്തന്‍ ടാറ്റ പ്രഥമ പരിഗണന നല്‍കിയിരുന്നു.
സമ്ബത്തിന്റെ പാതിയിലേറെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ടാറ്റ എന്നും മാറ്റിവെച്ചു.
രാജ്യത്തെ ഒരു ആഭ്യന്തര ബ്രാന്‍ഡില്‍ നിന്ന് ലോകത്തെ മുന്‍നിര കമ്ബനിയിലേക്ക് ടാറ്റ ഗ്രൂപ്പ് എന്ന സാമ്രാജ്യത്തെ വളര്‍ത്തിയത് രത്തന്‍ ടാറ്റയാണ്. ഉപ്പ് തൊട്ട് ഐടി വരെ നീളുന്നതാണ് ആ വലിയ വ്യവസായ സാമ്രാജ്യം. കോടാനുകോടി രൂപയുടെ ലാഭക്കണക്കുകള്‍. എന്നിട്ടും ലോക സമ്ബന്നരുടെ പട്ടികയില്‍ ആദ്യ നൂറില്‍ പോലും രത്തന്‍ ടാറ്റയില്ല.
ടാറ്റാ ട്രസ്റ്റിലൂടെ സമ്ബത്തിന്റെ ഏതാണ്ട് 66 ശതമാനവും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കാണ് രത്തന്‍ടാറ്റ മാറ്റിവച്ചത്. താജില്‍ വെടിയേറ്റ് വീണ ജീവനക്കാരുടെ കുടുംബത്തെ ഏറ്റെടുത്തപോലെ എണ്ണിയാലൊതുങ്ങാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍. ആഢംബരത്തില്‍ തിളങ്ങി നില്‍ക്കുന്ന അതിസമ്ബന്നര്‍ക്ക് അനുകരിക്കാന്‍ പ്രയാസമുള്ള ലളിത ജീവിതം.
രാജ്യത്തെ ഏറ്റവും പ്രിയങ്കരനായ വ്യവസായിയെന്ന് തന്നെ രത്തന്‍ ടാറ്റയെ വിശേഷിപ്പിക്കാം.