ദിവസങ്ങള്‍ക്കുള്ളില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിക്കും, ഐസ്‌ലാൻഡില്‍ അടിയന്തരാവസ്ഥ

തുടര്‍ച്ചയായ ഭൂചനത്തെ തുടര്‍ന്ന് ഐസ്‌ലാൻഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് വെള്ളിയാഴ്‌ച പതിനാല് മണിക്കൂറിനിടെ 800 ഭൂചലങ്ങളാണ് അനുഭവപ്പെട്ടത്.

5.0 തീവ്രതയില്‍ കൂടുതലുള്ള രണ്ടെണ്ണവും 4.5 തീവ്രതയില്‍ ഏഴ് ഉയര്‍ന്നതും ഉള്‍പ്പെടെ നൂറുകണക്കിന് ഭൂകമ്ബങ്ങളാണ് വെള്ളിയാഴ്ച റിപ്പോട്ട് ചെയ്‌തത്. റെയ്‌ക്‌ജാനസിലെ അഗ്നിപര്‍വ്വതം അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്ന് ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

രാജ്യത്തിന്‍റെ തെക്കുപടിഞ്ഞാറൻ റെയ്‌ക്‌ജാനസ് ഉപദ്വീപാണ് ഭൂചനത്തിന്റെ പ്രഭവ കേന്ദ്രം. തുടര്‍ച്ചയായ ഭൂചലനങ്ങള്‍ അഗ്നിപര്‍വത സ്ഫോടനത്തിനുള്ള സാധ്യതയാകാമെന്ന് ഐസ്‌ലാൻഡിക് മെറ്റ് ഓഫീസ് (ഐഎംഎ) അറിയിച്ചു. പ്രാദേശിക സമയം 5.30 ഓടെ രാജ്യ തലസ്ഥാനത്ത് നിന്ന് 40 കിലോമീറ്റര്‍ അകലെ രണ്ട് ശക്തമായ ഭൂചനങ്ങള്‍ അനുഭവപ്പെട്ടു. ഐഎംഎയുടെ കണക്കുകള്‍ പ്രകാരം ഗ്രിന്ദാവിക്കിന് വടക്ക് അനുഭവപ്പെട്ട ഭൂചനമാണ് വെള്ളിയാഴ്ച ഉണ്ടായതില്‍ ഏറ്റവും തീവ്രത കൂടിയത്. 5.2 ആയിരുന്നു തീവ്രത. ആളുകളെ പ്രദേശത്തു നിന്നും ഒഴിപ്പിക്കാനുള്ള സംവിധാനങ്ങള്‍ സജ്ജമാണെന്ന് ഭരണകൂടം അറിയിച്ചു.

ഭൂചനത്തെ തുടര്‍ന്ന് ഗ്രിന്ദാവിക്കിലേക്കുള്ള വടക്ക്-തെക്ക് റോഡുകള്‍ പൊലീസ് അടച്ചു. ഒക്ടോബര്‍ അവസാനം മുതല്‍ രാജ്യത്ത് ഇതുവരെ 24,000 ഭൂചലനങ്ങളാണ് രേഖപ്പെടുത്തിയതെന്നാണ് ഐഎംഎ കണക്ക്. ഏകദേശം അഞ്ച് കിലോമീറ്റര്‍ ആഴത്തില്‍ ഭൂമിക്കടിയില്‍ മാഗ്മ അടിഞ്ഞുകൂടുന്നതായി ഐഎംഎ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ഉപരിതലത്തിലേക്ക് നീങ്ങിയാല്‍ ദിവസങ്ങളെടുക്കുമെന്നും തുടര്‍ന്ന് അഗ്നിപര്‍വത സ്‌ഫോടനത്തിലേക്ക് നയിച്ചേക്കുമെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കി. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുള്ളതായി സിവില്‍ പ്രൊട്ടക്ഷൻ വകുപ്പ് അറിയിച്ചു. ഗ്രിൻഡാവിക്കിലും തെക്കൻ ഐസ്‌ലാൻഡിലുമായി മൂന്ന് താല്‍ക്കാലിക ക്യാമ്ബുകള്‍ തുറന്നു.

Leave a Reply

Your email address will not be published. Required fields are marked *