ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ മന്ത്രിമാര്‍ക്ക് താക്കീതുമായി നല്‍കി മാലിദ്വീപ് സര്‍ക്കാര്‍.
യുവജന വകുപ്പ് മന്ത്രി മറിയം ഷിവുന്നയാണ് നരേന്ദ്രമോദിക്കെതിരെ അപകീര്‍ത്തികരവും വംശീയവുമായ അധിക്ഷേപം നടത്തിയത്. സംഭവം വിവാദമായതിന് പിന്നാലെ മന്ത്രി ട്വീറ്റുകള്‍ നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിമാര്‍ക്ക് താക്കീത് നല്‍കി മാലിഭരണകൂടം പ്രസ്താവനയിറക്കിയത്.
‘ലോക നേതാക്കള്‍ക്കെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ മന്ത്രിമാര്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളെ പറ്റി മാലിദ്വീപ് സര്‍ക്കാരിന് അറിയാം. ഈ അഭിപ്രായങ്ങള്‍ വ്യക്തിപരവമാണ്. മാലിദ്വീപ് സര്‍ക്കാരിന്റെ നിലപാടുകളെയോ അഭിപ്രായങ്ങളേയോ പ്രതിനിധീകരിക്കുന്നതല്ല. ജനാധിപത്യപരമായും ഉത്തരവാദിത്തത്തോടെയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തണം. വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തി അന്താരാഷ്‌ട്ര ബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴ്‌ത്തരുത്. ഇത്തരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും ഭരണകൂടം അറിയിച്ചു.