പ്രമുഖ ഐടി കമ്ബനി ആയ വിപ്രോയില്‍ ഈ വര്‍ഷം മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നതും നിലവില്‍ ഉയര്‍ന്ന ശമ്ബളം വാങ്ങുന്നവരുമായ ജീവനക്കാര്‍ക്ക് ശമ്ബള വര്‍ധനവ് ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്.
ഡിസംബറില്‍ ശമ്ബള പരിഷ്കരണം നടക്കാനിരിക്കെയാണ് കമ്ബനി ഇക്കാര്യം വ്യക്തമാക്കിയതെന്ന് റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയിലെ നാലാം നമ്ബര്‍ ഐ ടി കമ്ബനി ആയ വിപ്രോ അടുത്ത കാലത്തായി നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. എതിരാളികളായ മറ്റ് ഐടി കമ്ബനികള്‍ വിപ്രോയ്ക്ക് മേല്‍ ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല.
“ഞങ്ങള്‍ എംഎസ്‌ഐ ( മെറിറ്റ് സാലറി ഇൻക്രീസ് ) രീതിയില്‍ ഞങ്ങളാല്‍ കഴിയുന്ന രീതിയില്‍ സാലറി കൂട്ടി നല്‍കാൻ തയ്യാറാണ് ” എന്ന് എന്റര്‍പ്രൈസ് ഫ്യൂച്ചറിന്റെ പ്രസിഡന്റ്റും വിപ്രോയുടെ മാനേജിങ് പാര്‍ട്ണറും ആയ നാഗേന്ദ്ര ബന്ധറു ജീവനക്കാര്‍ക്കുള്ള ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞു.
കുറഞ്ഞ ശമ്ബളം ലഭിക്കുന്ന ജീവനക്കാരില്‍ നിന്നും അര്‍ഹത ഉള്ളവരെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ രീതിയില്‍ ശമ്ബളം വര്‍ധിപ്പിച്ചു നല്‍കുമെന്നും കൂടുതല്‍ ശമ്ബളം ലഭിക്കുന്നവര്‍ ഇതില്‍ ഉള്‍പ്പെടില്ല എന്നും ബന്ധറു പറഞ്ഞു. ഡിസംബര്‍ ഒന്നിനാണ് ശമ്ബളം പരിഷ്കരിച്ചു നല്‍കുക.
കമ്ബനിയില്‍ ഏപ്രിലില്‍ നടന്ന അഴിച്ചു പണിയുടെ ഭാഗമായാണ് ബാംഗ്ലൂര്‍ ആസ്ഥാനമായി വിപ്രോ എന്റര്‍പ്രൈസ് ഫ്യുചറിങ് നിലവില്‍ വന്നത്.
ശമ്ബള വര്‍ദ്ധനവ് സംബന്ധിച്ച് വിപ്രോയുടെ ഭാഗത്ത് നിന്ന് മറ്റ് പ്രതികരണങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. വിപ്രോയുടെ മറ്റ് ബിസിനസ് ശാഖകളില്‍ ശമ്ബള വര്‍ദ്ധനവ് ഉണ്ടാകുമോ എന്ന കാര്യവും വ്യക്തമല്ല. ഇന്ത്യയുടെ 245 ബില്യണ്‍ മൂല്യമുള്ള ഇൻഫര്‍മേഷൻ ടെക്നോളജി വ്യവസായം ആഗോള തലത്തിലെ സാമ്ബത്തിക മാന്ദ്യത്തെ തുടര്‍ന്ന് വലിയ വെല്ലുവിളികള്‍ നേരിടുകയാണ്. ഐ ടി കമ്ബനികളുടെ ഏകദേശം 60 ശതമാനം ചെലവും ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കുന്നതിന് വേണ്ടിയുള്ളതാണ്.
എന്നാല്‍ വിപ്രോ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയ ശമ്ബള പരിഷ്കരണം ജീവനക്കാരുടെ കൊഴിഞ്ഞു പോക്കിന് കാരണമായേക്കാം എന്ന് എവറസ്റ്റ് ഗ്രൂപ്പ് മേധാവി പീറ്റര്‍ ബെൻഡേര്‍ സാമുവല്‍ പറഞ്ഞു.
ഈ പിരിഞ്ഞു പോകല്‍ ഒരുപക്ഷേ കമ്ബനിയുടെ ചെലവ് കുറച്ചേക്കും എന്നും സാമുവല്‍ കൂട്ടിച്ചേര്‍ത്തു. 244,707 ജീവനക്കാര്‍ ഉള്ള വിപ്രോ, ജീവനക്കാരുടെ ശമ്ബള വര്‍ദ്ധനവ് സെപ്റ്റംബര്‍ 30 മുതല്‍ നിര്‍ത്തി വച്ചിരിക്കുകയാണ്.ഐ ടി കമ്ബനികളില്‍ മിക്കവാറും നടക്കാറുള്ള കാര്യങ്ങളാണ് ഇതെന്നാണ് ചിലരുടെ നിരീക്ഷണം.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയില്‍ നിരവധി ഐ ടി കമ്ബനികളില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് കോണ്‍സ്റ്റലേഷൻ റിസേര്‍ച്ചിന്റെ പ്രിൻസിപ്പല്‍ അനലിസ്റ്റും സ്ഥാപകനുമായ റേ വാങ് പറയുന്നു. വിപ്രോയെപ്പോലെ തന്നെ നിരവധി കമ്ബനികള്‍ അവരുടെ ചെലവ് കുറയ്ക്കാൻ ശ്രമിക്കുന്നുണ്ട്.
ഇൻഫോസിസ് കഴിഞ്ഞ കുറച്ചു കാലമായി ശമ്ബളം കൂട്ടി നല്‍കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്, എച്ച്‌സിഎല്‍ മാനേജര്‍മാര്‍ക്കുള്ള ശമ്ബള വര്‍ദ്ധന നിര്‍ത്തി വച്ചിരിക്കുകയാണ്.നവംബര്‍ 15 മുതല്‍ ആഴ്ചയില്‍ മൂന്ന് ദിവസം എല്ലാവരും ഓഫീസില്‍ വന്നു തന്നെ ജോലി ചെയ്യണം എന്ന തീരുമാനം വിപ്രോ അടുത്തിടെ ജീവനക്കാരെ അറിയിച്ചിരുന്നു.
“ഏറ്റവും പുതിയ വര്‍ക്ക് പ്ലേസ് പോളിസിയുടെ ഭാഗമായി 2023 നവംബര്‍ 15 മുതല്‍ ആഴ്ചയില്‍ മൂന്ന് ദിവസം എങ്കിലും ഓഫീസില്‍ നിന്നു തന്നെ എല്ലാവരും ജോലി ചെയ്യണമെന്നാണ്” വിപ്രോ ജീവനക്കാര്‍ക്ക് നല്‍കിയ നിര്‍ദേശം.
ആകെ ജോലിക്കാരുടെ 55 ശതമാനത്തോളം ഇപ്പോള്‍ തന്നെ ആഴ്ചയില്‍ മൂന്ന് തവണ ഓഫീസില്‍ വന്നാണ് ജോലി ചെയ്യുന്നത് എന്നും കമ്ബനി കൂട്ടിച്ചേര്‍ത്തു.