വാഷിംഗ്‌ടണ്‍: മദ്ധ്യ ഏഷ്യയിലെ ഭീകരര്‍ക്ക് കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയ വൻതോതില്‍ ആയുധങ്ങള്‍ നല്‍കുന്നുവെന്ന് റിപ്പോര്‍ട്ട്.
ദക്ഷിണകൊറിയയുടെ രഹസ്യാന്വേഷണ ഏജൻസിയെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്. നേരത്തേ തന്നെ ഹമാസ് ഉള്‍പ്പടെയുള്ളവര്‍ ഉത്തരകൊറിയയുടെ ആയുധങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നു എന്നതിന് തെളിവുകള്‍ പുറത്തുവന്നിരുന്നു.
ഇസ്രയേല്‍- ഹമാസ് യുദ്ധത്തില്‍ ഹമാസിന് എല്ലാവിധ പിന്തുണയും നല്‍കാൻ കിം ജോങ് ഉൻ തന്റെ ഉദ്യാേഗസ്ഥര്‍ക്ക് ഉത്തരവ് നല്‍കുകയും ചെയ്തു. ആണവ പരീക്ഷണങ്ങളുടെ പേരില്‍ യു എൻ ഉപരോധം നേരിടുന്ന ഉത്തരകൊറിയ സാമ്ബത്തികമായി അത്ര നല്ല അവസ്ഥയിലല്ല.അനധികൃത ആയുധ വില്പനയിലൂടെ കൂടുതല്‍ പണം കണ്ടെത്തുകയാണ് ലക്ഷ്യമെന്നാണ് കരുതുന്നത്. യുദ്ധത്തില്‍ തന്റെ രാജ്യത്തിന് പരമാവധി നേട്ടമുണ്ടാക്കാനാണ് ഹമാസിന് പൂര്‍ണ പിന്തുണ നല്‍കാൻ കിം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇസ്രയേലിലേക്ക് ഇരച്ചുകയറിയ ഹമാസ്, സൈനികര്‍ക്കെതിരെ ഉത്തരകൊറിയൻ ആയുധങ്ങള്‍ പ്രയോഗിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു. ഇസ്രയേല്‍ സൈന്യത്തിന്റെ കവചിത വാഹനങ്ങളെ തകര്‍ക്കാൻ ഉത്തര കൊറിയ നല്‍കിയ എഫ് -7 റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡാണ് ഉപയോഗിച്ചതെന്നാണ് ദക്ഷിണ കൊറിയ ആരോപിക്കുന്നത്. ഉത്തരകൊറിയയുടെ ബള്‍സെ ഗൈഡഡ് ടാങ്ക് വേധ മിസൈലുകള്‍ ഹമാസ് ഉപയോഗിച്ചിരുന്നു എന്നുള്ളതിനുള്ള തെളിവുകളും പുറത്തുവന്നിരുന്നു.
അത്യന്താധുനിക ആയുധങ്ങള്‍ തീവ്രവാദികള്‍ക്ക് വില്‍ക്കാനുള്ള ഉത്തരകൊറിയയുടെ തീരുമാനം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങളില്‍ യാഥാര്‍ത്ഥ്യം അല്പംപോലും ഇല്ലെന്നാണ് ഉത്തരകൊറിയ പറയുന്നത്. രാജ്യത്തിനെതിരെയുള്ളത് അമേരിക്കയുടെ അടിസ്ഥാന രഹിതവും വ്യാജവുമായി ആരോപണങ്ങള്‍ എന്നാണ് അവര്‍ പറയുന്നത്.