പോലീസ് സ്‌ക്വാഡെന്ന വ്യാജേന ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി മോഷണ ശ്രമം

പോലീസ് സ്‌ക്വാഡെന്ന വ്യാജേന ഹോസ്റ്റലില്‍ അതിക്രമിച്ച്‌ കയറിയ കവര്‍ച്ച നടത്തിയ നാലംഗ സംഘം പിടിയില്‍.

നിയമവിദ്യാര്‍ത്ഥിനിയും സുഹൃത്തുക്കളുമാണ് പിടിയിലായത്. കൊച്ചിയിലെ മുല്ലയ്‌ക്കല്‍ റോഡിലെ ഹോസ്റ്റലിലാണ് സംഘം അതിക്രമിച്ച്‌ കയറി കവര്‍ച്ച നടത്തിയത്.

പോലീസ് സ്‌ക്വാഡാണെന്ന വ്യാജേന ഹോസ്റ്റലില്‍ അതിക്രമിച്ചു കയറിയ സംഘം മൊബൈല്‍ ഫോണുകളും, സ്വര്‍ണ മാല, മോതിരം എന്നിവയും പിടിച്ചെടുക്കുകയായിരുന്നു. സംഭവത്തില്‍ പോണേക്കര സ്വദേശി സെജിൻ പയസ്, ഇടുക്കി ആനപ്പാറ സ്വദേശി ജയ്‌സണ്‍ ഫ്രാൻസിസ്, ചേര്‍ത്തല സ്വദേശി കയിസ് മജീദ്, ആലുവ സ്വദേശി മനു മധു എന്നിവരാണ് പിടിയിലായത്. മറ്റു ആളുകള്‍ വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കാൻ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീയെ നിരീക്ഷണത്തിന് ഏല്‍പ്പിച്ചായിരുന്നു ഇവര്‍ കവര്‍ച്ച നടത്തിയത്. യുവതിയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹോസ്റ്റലിലെ താമസക്കാരുടെ അകന്ന കൂട്ടുകാരൻ വഴി ഹോസ്റ്റലില്‍ എത്തിയ പ്രതികള്‍ താമസക്കാരെ കയ്യേറ്റം ചെയ്ത് സാധനങ്ങള്‍ കവരുകയായിരുന്നു. സംഭവത്തിനു ശേഷം കടന്നുകളഞ്ഞ പ്രതികളെ പോലീസ് പല ഭാഗങ്ങളില്‍ നിന്നായി പിടികൂടുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തായി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *