നിപ; സമ്ബര്‍ക്ക പട്ടികയിലുള്ള രണ്ട് പേര്‍ക്ക് രോഗലക്ഷണം: മന്ത്രി വീണാ ജോര്‍ജ്

മലപ്പുറത്ത് നിപ ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയിലെന്ന് മന്ത്രി വീണാ ജോർജ്.

പുനേയില്‍ നിന്നുള്ള ആൻ്റിബോഡി മരുന്ന് ഇന്നെത്തും. രണ്ടു പേരുടെ കൂടി സാമ്ബിള്‍ പരിശോധനയ്ക്കയച്ചുവെന്നും മന്ത്രി പറഞ്ഞു. 246 പേർ സമ്ബർക്ക പട്ടികയിലുണ്ടെന്നും 63 പേർ ഹൈ റിസ്ക് വിഭാഗത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു.

മൊബൈല്‍ ലാബ് കൂടി പൂനെയില്‍ നിന്നെത്തും. രണ്ടു പഞ്ചായത്തിലും മുഴുവൻ വീടുകളിലും സർവേ നടത്തും. ആരോഗ്യ പ്രവർത്തകരും പഞ്ചായത്തുമാണ് സർവേ. വീടുകളിലും വളർത്തുമൃഗങ്ങള്‍ക്കും ആവശ്യമെങ്കില്‍ ഭക്ഷണമെത്തിക്കുന്നതിനുള്ള സംവിധാനമുണ്ടാക്കിയിട്ടുണ്ട്. സമ്ബർക്ക പട്ടികയിലുള്ള രണ്ട് പേർക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *